ഉജ്ജ്വല ബാല്യം പുരസ്‌കാരം 2023; അപേക്ഷ ക്ഷണിച്ചു

2023 ജനുവരി മുതൽ 2023 ഡിസംബർ വരെയുള്ള കാലയളവിൽ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം,ഐ.ടി. മേഖല, കൃഷി, മാലിന്യ സംസ്ക‌രണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്പ‌ നിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിച്ചിട്ടുളള 6 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.

ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുളള സർട്ടിഫിക്കറ്റുകൾ, പ്രശസ്‌തിപത്രങ്ങൾ, പേരിൽ കൂട്ടിയുടെ പ്രസിദ്ധീകരിച്ചിട്ടുളള പുസ്ത‌കമുണ്ടെങ്കിൽ ആയതിൻ്റെ പകർപ്പ്, കലാപ്രകടനങ്ങൾ ഉൾക്കൊള്ളുന്ന സിഡി / പെൻഡ്രൈവ് പത്രക്കുറിപ്പുകൾ, എന്നിവ അപേക്ഷയോടൊപ്പം ഉൾക്കൊളളിക്കണം.

കേന്ദ്രസർക്കാരിൻ്റെ നാഷണൽ ചൈൽഡ് അവാർഡ് ഫോർ എക്സെപ്ഷണൽ അച്ചീവ്മെൻ്റ് നേടിയ കുട്ടികളെ ഈ അവാർഡിന് പരിഗണിക്കുന്നതല്ല.

കൂടാതെ ഒരു തവണ ഉജ്ജ്വല ബാല്യം പുരസ്കാരം ലഭിച്ച കുട്ടികളെയും പരിഗണിക്കുന്നതല്ല.

ഒരു ജില്ലയിൽ നിന്ന് നാല് കുട്ടികൾക്കാണ് അവാർഡ് നൽകുന്നത്.25000/- രൂപയും സർട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്നതാണ് പുരസ്‌കാരം.

കുട്ടികളെ 6-11 വയസ്സ്, 12-18 വയസ്സ് എന്നീ രണ്ട് വിഭാഗങ്ങളിലായി തിരിച്ചാണ് അവാർഡ് നൽകുക. ഭിന്നശേഷിക്കാരായ കൂട്ടികളെ പ്രത്യേക കാറ്റഗറിയിൽ പരിഗണിച്ച് അവാർഡ് നൽകും അപേക്ഷ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, പൈനാവ്. 685603 എന്ന വിലാസത്തിൽ അയക്കുക.

അവസാന തീയ്യതി ആഗസ്റ്റ് 15. ഫോൺ: 04862-235532, 7510365192, 9744151768 കൃത്യമായി വിശദ വിവരങ്ങൾ വകുപ്പിന്റെ www.wed.kerala gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Leave a Reply

spot_img

Related articles

കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ കെ രാധാകൃഷ്ണൻ എം പി ഉടൻ ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല.

കരുവന്നൂര്‍ കേസില്‍ ഹാജരാകാനുള്ള ഇ ഡി നോട്ടീസിന് മറുപടി നല്‍കി സി പി എം നേതാവ് കെ രാധാകൃഷ്ണന്‍ എം പി. പാർലമെന്റ് കഴിയുന്നതുവരെ ഹാജരാകാൻ...

ഓരോ ഭിന്നശേഷി വ്യക്തിയ്ക്കും ഇണങ്ങുന്ന രീതിയില്‍ പിന്തുണ സംവിധാനം ഉറപ്പാക്കല്‍ ലക്ഷ്യമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു

ഭിന്നശേഷിക്കാര്‍ക്കായി നല്‍കുന്ന സഹായ ഉപകരണങ്ങള്‍ മന്ത്രി വിതരണം ചെയ്തുസംസ്ഥാനത്തെ ഓരോ ഭിന്നശേഷി വ്യക്തിക്കും ഇണങ്ങുന്ന പിന്തുണ സംവിധാനം ഉറപ്പാക്കാനാണ് സാമൂഹ്യനീതി വകുപ്പ് ലക്ഷ്യം വെക്കുന്നതെന്ന്...

എസി റിപ്പയർ ചെയ്ത് നൽകിയില്ല മുപ്പതിനായിരം രൂപ പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

എ സി ഒന്നര മാസം കഴിഞ്ഞിട്ടും റിപ്പയർ ചെയ്ത് നൽകാത്ത സർവീസ് സെൻറർ 30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക...

ശബരിമലയില്‍ നാളെ മുതല്‍ പുതിയ ദര്‍ശന രീതി ; ഇരുമുടിക്കെട്ടുമായി വരുന്ന തീര്‍ഥാടകര്‍ക്ക് മുൻഗണന

സന്നിധാനത്തെ പുതിയ ദർശന രീതി നാളെ മുതല്‍ നടപ്പാക്കും. പുതിയ ദർശന രീതിയില്‍ ഇരുമുടിക്കെട്ടുമായി വരുന്ന തീർഥാടകർക്കാണ് മുൻഗണന. മീന മാസ പൂജയ്ക്ക് നാളെ...