മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം

29-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുസഹിതം ഡിസംബർ 19 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മുന്‍പ് മീഡിയാ സെല്ലില്‍ അപേക്ഷ സമര്‍പ്പിക്കണം.

മികച്ച മാധ്യമ സ്ഥാപനങ്ങൾക്കും പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുണ്ട് .ആകെ റിപ്പോർട്ടിങ് മികവ് പരിഗണിച്ചുള്ളതാണ് സമഗ്ര കവറേജിനുള്ള പുരസ്‌കാരം.ഓരോ അവാർഡിനും പ്രത്യേകം പ്രത്യേകമാണ് എൻട്രികൾ സമർപ്പിക്കേണ്ടത്.

ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പെന്‍ഡ്രൈവിലും (2 പകര്‍പ്പ്), ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ വെബ് ലിങ്കുകള്‍ iffkmediaawards2024@gmail.com എന്ന മെയിലിലോ പെൻ ഡ്രൈവിലോ ആണ് നൽകേണ്ടത്. അച്ചടി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളടങ്ങിയ പത്രത്തിന്റെ അസ്സല്‍പതിപ്പാണ്(3 എണ്ണം) സമര്‍പ്പിക്കേണ്ടത്. എല്ലാ അവാർഡ് എൻട്രികൾക്കൊപ്പവും സ്ഥാപന മേധാവിയുടെ അനുമതി പത്രം ഉണ്ടായിരിക്കണം.

മാധ്യമ പുരസ്‌കാരങ്ങൾ

1 .മികച്ച അച്ചടി മാധ്യമം
2 .മികച്ച ദൃശ്യ മാധ്യമം
3 .മികച്ച ശ്രവ്യ മാധ്യമം
4 .മികച്ച ഓൺലൈൻ മാധ്യമം

വ്യക്തിഗത പുരസ്‌കാരങ്ങൾ

1 .മികച്ച അച്ചടി മാധ്യമ റിപ്പോർട്ടർ
2 .മികച്ച ദൃശ്യ മാധ്യമം റിപ്പോർട്ടർ
3 .മികച്ച ഫോട്ടോഗ്രാഫർ
4 .മികച്ച ക്യാമറാമാൻ

എല്ലാ പുരസ്കാരങ്ങളും ഡിസംബർ 20 ന് നിശാഗന്ധിയിൽ നടക്കുന്ന മേളയുടെ സമാപനച്ചടങ്ങിൽ വിതരണം ചെയ്യും. എൻട്രികൾ ഡിസംബർ 19 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മുന്‍പ് ടാഗോർ തിയേറ്ററിൽ പ്രവർത്തിക്കുന്ന മീഡിയാ സെല്ലില്‍ സമര്‍പ്പിക്കണം.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...