റിസർച്ച് അവാർഡിന് അപേക്ഷിക്കാം

2024-25 വർഷത്തെ റിസർച്ച് അവാർഡിന് (ആസ്‌പെയർ) അർഹരായ രണ്ടാംവർഷ ബിരുദാനന്തര ബിരുദത്തിന് പഠിച്ചു കൊണ്ടിരിക്കുന്ന (ബിരുദത്തിൽ 80 ശതമാനവും അതിൽ അധികവും മാർക്ക് നേടിയ) വിദ്യാർത്ഥികളുടെഫൈനൽലിസ്റ്റ് collegiateedu.kerala.gov.in, www.dcescholarship.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ മാതൃ സ്ഥാപനത്തിൽ നിന്നും വിടുതൽ ചെയ്ത് ആതിഥേയ സ്ഥാപനത്തിൽ  പ്രവേശനം നേടിയതിനുശേഷം ജോയിനിങ് റിപ്പോർട്ട് ഫെബ്രുവരി 19ന് വൈകീട്ട് 5നകം dceaspire2018@gmail.com ലേക്ക് മെയിൽ ചെയ്യണം. ഹാർഡ് കോപ്പി നേരിട്ടോ തപാലിലോ സ്‌കോളർഷിപ്പ് സെക്ഷനിൽ ലഭ്യമാക്കണം

Leave a Reply

spot_img

Related articles

ഉന്നത വിദ്യാഭ്യാസ റാങ്കിങ്: സർവകലാശാലകളിൽ കുസാറ്റ് ഒന്നാമത്

പ്രഥമ ഉന്നത വിദ്യാഭ്യാസ കൗൺസിൽ പുരസ്കാരങ്ങൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു സമ്മാനിച്ചു. സർവകലാശാലകളിൽ ഒന്നാമതായ കുസാറ്റിനായി വൈസ് ചാൻസലർ ഡോ. ജുനൈദ്...

പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയ ശശി തരൂരിൻ്റെ നിലപാട് തള്ളി കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയ ശശി തരൂര്‍ എംപിയുടെ നിലപാട് തള്ളി കോണ്‍ഗ്രസ്. തരൂരിന്റെത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാര്‍ട്ടി നിലപാടല്ലെന്നും...

ബാങ്ക് കവര്‍ച്ച; പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം, പ്രത്യേക സംഘത്തെ നിയോഗിച്ചു

പോട്ട ഫെഡറല്‍ ബാങ്കിലെ പട്ടാപ്പകല്‍ കവര്‍ച്ചയില്‍ പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം. കേസ് അന്വേഷണത്തിനായി ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.പ്രതി സഞ്ചരിച്ച...

മൂന്നാറില്‍ കാട്ടാന ഓടികൊണ്ടിരുന്ന കാര്‍ ചവിട്ടി മറിച്ചു

മൂന്നാറില്‍ കാട്ടാന ഓടികൊണ്ടിരുന്ന കാര്‍ ചവിട്ടി മറിച്ചു. മൂന്നാര്‍ ദേവികുളം റോഡില്‍ സിഗ്‌നല്‍ പോയിന്റിന് സമീപമാണ് സംഭവം. വിദേശ സഞ്ചാരികള്‍ യാത്ര ചെയ്ത ഇന്നോവ...