കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് ബി. പി. എൽ വിഭാഗത്തിൽപ്പെട്ട 60 വയസിനു മുകളിൽ പ്രായമുള്ള പ്രമേഹരോഗികൾക്ക് സൗജന്യമായി ഗ്ലുക്കോമീറ്റർ നൽകുന്ന വയോമധുരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. https://suneethi.sjd.kerala.gov.in മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷകർ പ്രമേഹ രോഗിയാണെന്ന് സർക്കാർ അംഗീകൃത ഡോക്‌ടർ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റും അധികമായി സ്ട്രിപ്പുകൾ ആവശ്യമുള്ളവർ മാനദണ്ധത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ലൈഫ് സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്ത് അപേക്ഷ പുതുക്കണം. അവസാന തിയതി നവംബർ 30. കൂടുതൽ വിവരങ്ങൾക്ക് 0471 2343241.