അറക്കൽ മാധവനുണ്ണിയെന്ന വല്യേട്ടനും അനുജന്മാരും വീണ്ടും വെള്ളിത്തിരയി ലേക്ക്

4k ഡോൾബി അറ്റ്മോസിൽ

അറക്കൽ മാധവനുണ്ണിയും സഹോദരങ്ങളും മലയാളി പ്രേക്ഷകർ നെഞ്ചോടു. ചേർത്ത കഥാപാത്രങ്ങളാണ്. വീറും വാശിയും, ഉശിരൻ സംഭാഷണങ്ങളും, കിടിലൻ കൊള്ളുന്ന ആക് ഷനുകളുമൊക്കെയായി എത്തി വലിയ വിജയം നേടിയ വല്യേട്ടൻ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണിത്.രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായിരുന്നു. അറക്കൽ മാധവനുണ്ണി മമ്മൂട്ടിയാണ് ഈ കഥാപാത്രത്തെ അനശ്വരമാക്കിയത്. മമ്മൂട്ടി തകർത്താടിയ ചിത്രമായിരുന്നു വല്യേട്ടൻ.അക്കാലത്തെ ഏറ്റം മികച്ച ആകർഷക കൂട്ടുകെട്ടായ ഷാജി കൈലാസ് – രഞ്ജിത്ത് കൂട്ടുകെട്ടിലെ ആദ്യ മമ്മൂട്ടിച്ചിത്രം കൂടിയായിരുന്നു വല്യേട്ടൻ.

അമ്പലക്കര ഫിലിംസിൻ്റെ ബാനറിൽ ബൈജു അമ്പലക്കര, അനിൽ അമ്പലക്കര എന്നിവർ നിർമ്മിച്ച ഈ ചിത്രം ഇരുപത്തിയഞ്ചു വർഷങ്ങൾക്കു ശേഷം 4K ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ നൂതനശബ്ദ ദൃശ്യവിസ്മയങ്ങളുടെ അകമ്പടിയോടെ എത്തുകയാണ്.ദൃശ്യവിസ്മയങ്ങളുടെ നവ്യമായ അനുഭൂതിയോടെ തന്നെ ജനപ്രിയമായ ഈ ചിത്രം പ്രേഷകർക്ക് മുന്നിലെത്തുന്നു.അമ്പലക്കര ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം 4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ അവതരിപ്പിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.പ്രതാപം കൊണ്ടും സമ്പത്തു കൊണ്ടും സമ്പന്നമായ അറക്കൽ തറവാട്ടിൽ അരങ്ങേറുന്ന സംഭവവികാസങ്ങ ളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കാലം എത്ര കടന്നാലും മാധവനുണ്ണിയെന്ന കഥാപാത്രത്തിന് ഏറെ പ്രസക്തിയുണ്ട്. അതുതന്നെയാണ് പ്രേഷകർ ഈ ചിത്രത്തെ നെഞ്ചോടു ചേർത്തതും.4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ ആദ്യമെത്തുന്ന മമ്മൂട്ടിച്ചിത്രം കൂടിയാണിത്.ഈ ചിത്രത്തിൻ്റെ 4k വിഷ്യൽ ട്രാൻഫ്ഫർ നടത്തിയിരിക്കുന്നത്. യു. എസ്സിലാണ്.

ശോഭന, ,സായ്കുമാർ, മനോജ്.കെ.ജയൻ എൽ.എഫ്. വർഗീസ്.കലാഭവൻ മണി വിജയകുമാർ, സുധീഷ്. തുടങ്ങിയ പ്രമുഖതാരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ഗാനങ്ങൾ. ഗിരീഷ് പുത്തഞ്ചേരി.
സംഗീതം – രാജാമണി
ചായാഗ്രഹണം – രവിവർമ്മൻ .
എഡിറ്റിംഗ്. എൽ. ഭൂമിനാഥൻ.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം സെപ്റ്റംബറിൽ പ്രദർശനത്തിനെത്തുന്നു.

Leave a Reply

spot_img

Related articles

‘പത്തു ദിവസം … അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും’; ‘ആരം’ ചിത്രത്തിൻ്റെ ട്രയിലർ പുറത്തുവിട്ടു

'പത്തു ദിവസം ... *അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും,.ഒരു മർഡർ ഇൻവസ്റ്റിഗേഷൻ്റെ എല്ലാ നടപടിക്രമങ്ങളും കോർത്തിണക്കിക്കൊണ്ട്...

നറുതിങ്കൾ നീ… നിധിയാണെന്നും …’ആരം’ ലിറിക്കൽ വീഡിയോ എത്തി

നറുതിങ്കൾ നീ...നിധിയാണെന്നും...ഒരു തൂവൽ തണലാകും...മൊഴിയാണെന്നുംരജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ആരം എന്ന ചിത്രത്തിലെ ഇന്നു പുറത്തുവിട്ട ഗാനമാണിത്.ലിറിക്കൽ വീഡിയോയായിട്ടാണ് ഈ ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്.പ്രശസ്‌ത...

”സാറെ പച്ചയാ അപ്പുറത്ത് … എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്” തകർപ്പൻ രംഗങ്ങളുമായി ‘ലോ ആൻഡ് ഓർഡർ’ ട്രെയിലർ എത്തി

''സാറെ പച്ചയാ അപ്പുറത്ത് ... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി 'ലോ ആൻഡ് ഓർഡർ' ട്രെയിലർ എത്തി.തകർപ്പൻ ആക് ഷൻരംഗങ്ങൾ. ഇമോഷണൽ...

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ പതിനൊന്ന് വെള്ളിയാഴ്ച്ച...