വീടിന്റെ നിർമാണ ഘട്ടത്തിലാണ് വയറിങ് ചെയ്യുന്നത്. ആദ്യം താത്കാലിക കണക്ഷൻ എടുത്തതിന് ശേഷം പിന്നീടാണ് ശരിക്കുമുള്ള വയറിങ് ചെയ്യുന്നത്. വാർക്കയുടെ തട്ട് നീക്കിയതിന് ശേഷമാണ് വയറിങ് ചെയ്യുന്നതിനുള്ള പ്രവർത്തികൾ ആരംഭിക്കുന്നത്.
1. വയറിങ് ചെയ്യാൻ ഒരുങ്ങുമ്പോൾ ആദ്യത്തിൽ തന്നെ ഇലക്ട്രിക്കൽ ലേ ഔട്ട് തയ്യാറാക്കണം. വയറിങിന് ആവശ്യമായ സാധനങ്ങൾ, അവയുടെ ചിലവ് തുടങ്ങിയ കാര്യങ്ങൾ വേണം ഇലക്ട്രിക്കൽ ലേ ഔട്ടിൽ ഉൾപ്പെടുത്തേണ്ടത്. ഇത് മനസിലാക്കി കാര്യങ്ങൾ ചെയ്യാൻ എളുപ്പമായിരിക്കും.
2. വയറിങ് ചെയ്യുമ്പോൾ ISI മുദ്രയോടുകൂടിയ 20 MM, 25 MM ലൈറ്റ്, മീഡിയം, ഹെവി തുടങ്ങിയ പൈപ്പുകളാണ് സാധാരണമായി നമ്മൾ ഉപയോഗിക്കാറുള്ളത്. വാർക്കയ്ക്കുള്ളിൽ മീഡിയം അല്ലെങ്കിൽ ഹെവി പൈപ്പുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ ഉചിതം. ഇനി കോൺക്രീറ്റ് കട്ട് ചെയ്തതിന് ശേഷമുള്ള വയറിങ് ആണെങ്കിൽ ലൈറ്റ് പൈപ്പ് മതിയാകും
3. വില കുറഞ്ഞ സാധനങ്ങൾ വയറിങ് ചെയ്യാൻ ഉപയോഗിക്കരുത്. ഗുണമേന്മ ഉള്ള സാധനങ്ങൾ വാങ്ങിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം വീട്ടിലെ മറ്റ് സാധനങ്ങൾ മാറ്റുന്നതുപോലെ എളുപ്പത്തിൽ മാറ്റാൻ കഴിയുന്നതല്ല വയറിങ്