മദ്യനയക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കുറ്റവിമുക്തർ.ഇരുവരെയും പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയ ഡൽഹി റൗസ് അവന്യൂ കോടതി അന്വേഷണം നടത്തിയ സിബിഐയ്ക്കെക്കെതിരെ ശക്തമായ വിമർശനം നടത്തുകയും ചെയ്തു.തെളിവില്ലാത്ത കേസിൽ ഉൾപ്പെടുത്തിയതെന്തിനെന്ന് കോടതി സിബിഐയോടു ചോദിച്ചു.സത്യം ജയിച്ചുവെന്ന് മാധ്യമങ്ങളോടു പറഞ്ഞ കേജ്രിവാൾ പൊട്ടിക്കരഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന കെട്ടിച്ചമച്ച കേസ് ആണിതെന്നും കേജ്രിവാൾ പറഞ്ഞു.

