അരവിന്ദർ സിംഗ് ലവ്‌ലി ബിജെപിയില്‍ ചേർന്നു

ദില്ലിയിലെ പിസിസി മുൻ അധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്‌ലി ബിജെപിയില്‍ ചേർന്നു.

ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിലും ദില്ലിയിലെ ഒരു ലോക്സഭാ സീറ്റില്‍ ഇന്ത്യ സഖ്യത്തിൻ്റെ പിന്തുണയോടെ മത്സരിക്കുന്ന കനയ്യ കുമാറിന് സീറ്റ് നല്‍കിയതിലും പ്രതിഷേധിച്ചാണ് രാജിയെന്നാണ് വിവരം.


കോണ്‍ഗ്രസ്‌ അരവിന്ദർ സിംഗ് ലവ്ലിയെ എംപിയും എംഎല്‍എയും ആക്കിയിരുന്നെന്ന് ദില്ലി പിസിസി ഇടക്കാല അധ്യക്ഷൻ ദേവേന്ദ്ര യാദവ് പ്രതികരിച്ചു.

സ്വന്തം മകനെ പോലെയാണ് അരവിന്ദ് സിംഗ് ലവ്‌ലിയെ പരിഗണിച്ചത്.

ലവ്ലിയെ പോലെയുള്ള ആളുകള്‍ അവരുടെ വ്യക്തിപരമായ താത്പര്യങ്ങള്‍ക്ക് അനുസരിച്ച്‌ പാർട്ടിയില്‍ വരുകയും പോവുകയും ചെയ്യുന്നുവെന്നും ദേവേന്ദ്ര യാദവ് കുറ്റപ്പെടുത്തി.

മുൻപ് 2017 ലും ലവ്ലി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്നിരുന്നു.

കോണ്‍ഗ്രസ് വലിയ സമൂഹമാണെന്നും ലവ്ലിയെ പോലെ നേതാക്കളുടെ വരവും പോക്കും പാർട്ടിയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

2013 മുതല്‍ 2015 വരെയും വീണ്ടും 2023 മുതല്‍ 2024 വരെയും അദ്ദേഹം ദില്ലി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻ്റ് സ്ഥാനം വഹിച്ചിരുന്നു.

1998-ല്‍ ഗാന്ധി നഗർ മണ്ഡലത്തില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയായി ദില്ലി നിയമസഭാ അംഗമായ അദ്ദേഹം മുൻപ് എംപിയുമായിരുന്നു.

Leave a Reply

spot_img

Related articles

പി വി അന്‍വറിനെ പരിഹസിച്ച്‌ വി ഡി സതീശന്‍

കോണ്‍ഗ്രസ്സിനുമുന്നില്‍ ഉപാധിവച്ച പി വി അന്‍വറിനെ പരിഹസിച്ച്‌ വി ഡി സതീശന്‍.ഉപാധി അന്‍വര്‍ കൈയില്‍ വെച്ചാല്‍ മതിയെന്നും ഇങ്ങനെ തമാശ പറയരുതെന്നും വി ഡി...

വയനാടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച്‌ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച്‌ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. ലക്കിടിയിലുള്ള കരിന്തണ്ടൻ സ്മാരകത്തില്‍ പുഷ്പാർച്ചന ചെയ്ത ശേഷം കല്‍പ്പറ്റ പുതിയ...

ക്രോസ് വോട്ട് പരാമര്‍ശ വിവാദം ; സരിന് നിര്‍ദേശവുമായി സിപിഎം നേതൃത്വം

ക്രോസ് വോട്ട് പരാമര്‍ശം വിവാദമായതോടെ പാലക്കാട് ഇടത് സ്ഥാനാര്‍ത്ഥി സരിന് നിര്‍ദേശവുമായി സിപിഎം നേതൃത്വം. വിവാദ വിഷയങ്ങള്‍ മാധ്യമങ്ങളോടോ വോട്ടര്‍മാരോടോ പറയേണ്ടതില്ലെന്നാണ് നിര്‍ദേശം. സരിന്‍ വോട്ടര്‍മാരോട്...

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...