കവചം പരീക്ഷണം: നാളെ പലയിടങ്ങളിലും സൈറൺ മുഴങ്ങും

പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനമായ കവച (KaWaCHaM) ത്തിന്റെ പ്രവർത്തനപരീക്ഷണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ വിവിധ ഇടങ്ങളിൽ സൈറണുകളുടെ പ്രവർത്തന പരീക്ഷണം ചൊവ്വ (ജൂൺ 11) നടക്കുമെന്നു ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു.

സംസ്ഥാനത്താകെ 85 സൈറണുകളുടെ പ്രവർത്തന പരീക്ഷണം വിവിധ സമയങ്ങളിലായി നടത്തുമെന്ന് കേരള ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇതു തുടരും.

കോട്ടയം ജില്ലയിൽ നാട്ടകം ഗവ. എച്ച്. എസ്/
വി.എച്ച്.എസ്.എസ്., പൂഞ്ഞാർ എൻജിനീയറിങ് കോളജ്, അടുക്കം ഗവ. ഹൈസ്‌കൂൾ, പാലാ മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്‌കൂൾ, കോട്ടയം താലൂക്ക് ഓഫീസ് എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സൈറണുകളുടെ പ്രവർത്തന പരീക്ഷണമായിരിക്കും ചൊവ്വാഴ്ച നടക്കുക.

Leave a Reply

spot_img

Related articles

കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ച്‌ കയറുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. പൊൻകുന്നം അരവിന്ദ ആശുപത്രിയ്ക്ക് സമീപം മൂലകുന്നിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയാണ് കിണറ്റിൽ വീണ് മരിച്ചത്.പൊൻകുന്നം ഒന്നാം...

10 ദിവസം 420 പരിശോധന, 49 കേസ്, 3,91,000 രൂപ പിഴ, ശബരിമലയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന ശക്തം

ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ്...

ബസും കാറും കൂട്ടിയിടിച്ച് അപകടം

ചങ്ങനാശ്ശേരി മണിമലയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു.ഇവരെ സ്വകാര്യ...

ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ല: പൊലീസ്

പാലക്കാട് കോൺഗ്രസുകാർ ഹോട്ടലിലേക്ക് ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ലെന്ന് പൊലീസ്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി....