അസാപ് വർക്ക്ഷോപ്പ്

കോട്ടയം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ കോട്ടയം പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ആരംഭിക്കാൻ പോകുന്ന ലാബ് കെമിസ്റ്റ്  കോഴ്സിനെ  പറ്റി മനസ്സിലാക്കുന്നതിനും തൊഴിൽ സാധ്യതകളെ പറ്റി അറിയുന്നതിനുമായി ജൂൺ എട്ടിന് സൗജന്യ വർക്ക്ഷോപ്പ്  സംഘടിപ്പിക്കുന്നു. കെമിസ്ട്രിയിൽ ബിരുദം പൂർത്തിയാക്കിയവർക്കും കെമിസ്ട്രി ഒരു ഐച്ഛിക വിഷയമായി പഠിച്ചവർക്കും പങ്കെടുക്കാവുന്നതാണ്. ഉച്ചകഴിഞ്ഞ് രണ്ടു മണി മുതൽ നാലുമണി വരെയാണ് വർക്ക്ഷോപ്പ്. പങ്കെടുക്കാൻ താൽപര്യമുള്ളവർ 8921636122, 7736645206 നമ്പറിൽ ബന്ധപ്പെടുക.

കോട്ടയം: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ കോട്ടയം പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ അനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയ്മിംഗ്, കോമിക്സ്,എക്സ്റ്റൻഡഡ് റിയാലിറ്റി (എ.വി.ജി.സി-എക്സ്.ആർ) എന്നിവയിലെ തൊഴിൽ സാധ്യതകളെ പറ്റി അറിയുന്നതിനായി ജൂൺ എട്ടിന്  സൗജന്യ വർക്ക്ഷോപ്പ്  സംഘടിപ്പിക്കുന്നു.  രാവിലെ 10 മണി മുതൽ 12.30 വരെയാണ് വർക്ക്ഷോപ്പ് . പങ്കെടുക്കാൻ താല്പര്യമുള്ളവർ 8921636122, 7736645206 നമ്പറിൽ ബന്ധപ്പെടുക.

Leave a Reply

spot_img

Related articles

ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു

സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കള്‍ക്ക്‌ ഒരു മാസത്തെ പെൻഷൻ അനുവദിച്ചു.62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുക. ഈ ആഴ്‌ചയില്‍തന്നെ തുക പെൻഷൻകാരുടെ കൈകളില്‍...

യാക്കോബായ – ഓർത്തഡോക്സ് പള്ളിത്തർക്കം; സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി

യാക്കോബായ - ഓർത്തഡോക്സ് പള്ളിത്തർക്കത്തില്‍ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യനടപടികള്‍ ആരംഭിച്ച്‌ ഹൈക്കോടതി. ക്രമസമാധാന പ്രശ്നം പറഞ്ഞ് പള്ളികൾ ഓർത്തഡോക്സ് സഭക്ക് കൈമാറുന്ന നടപടിയില്‍ നിന്ന് സർക്കാ‍ർ...

അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചു; 13 കാരൻ ജീവനൊടുക്കി

മലപ്പുറം ചേളാരിയിൽ 13 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ചേളാരി സ്വദേശി മുഹമ്മദ് നിഹാൽ (13) ആണ് മരിച്ചത്. അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചതിനാണ് കുട്ടി ജീവനൊടുക്കിയതെന്ന്...

നവ തൊഴിൽ സാധ്യതകൾക്കനുസരിച്ച് ഐടിഐകളിൽ പുതിയ ട്രേഡുകൾ ആരംഭിക്കും: മന്ത്രി ശിവൻകുട്ടി

പുതിയ കാലത്തെ തൊഴിൽസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് നമ്മുടെ വിദ്യാർത്ഥികളെ സജ്ജമാക്കേണ്ടതുണ്ടെന്ന് തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനായി ഐ ടി ഐ കളിൽ പുതിയ ട്രേഡുകൾ...