മാര്‍ തോമസ് തറയിലിന്‍റെ സ്ഥാനാരോഹണം 31ന്

ചങ്ങനാശേരി അതിരൂപതയുടെ അഞ്ചാമത് ആര്‍ച്ച്‌ബിഷപ്പായി നിയമിതനായ മാര്‍ തോമസ് തറയിലിന്‍റെ സ്ഥാനാരോഹണം 31ന് ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കും.

മെത്രാപ്പോലീത്തന്‍ പള്ളി അങ്കണത്തില്‍ സജ്ജമാക്കുന്ന പന്തലില്‍ രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

ആര്‍ച്ച്‌ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരാകും. തുടര്‍ന്ന് മാര്‍ തോമസ് തറയിലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

പതിനേഴു വര്‍ഷം ചങ്ങനാശേരി ആര്‍ച്ച്‌ബിഷപ്പായിരുന്ന മാര്‍ ജോസഫ് പെരുന്തോട്ടം വിരമിക്കുന്നതിനെ തുടര്‍ന്നാണ് പുതിയ ആര്‍ച്ച്‌ബിഷപ്പായി മാര്‍ തോമസ് തറയിലിനെ സീറോമലബാര്‍ സഭാ സിനഡ് തെരഞ്ഞെടുത്തത്.

11.45ന് സിബിസിഐ പ്രസിഡന്‍റ് ആര്‍ച്ച്‌ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സ്ഥാനമൊഴിയുന്ന ആര്‍ച്ച്‌ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് നന്ദിയും പുതിയ ആര്‍ച്ച്‌ബിഷപ് മാര്‍ തോമസ് തറയിലിന് ആശംസകളും നേരും.

മേജര്‍ ആര്‍ച്ച്‌ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്‌ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, വിവിധ സഭാ മേലധ്യക്ഷന്മാര്‍, മന്ത്രിമാര്‍, വത്തിക്കാന്‍ പ്രതിനിധി, യൂറോപ്യന്‍ സഭാപ്രതിനിധികള്‍ ഉള്‍പ്പെടെ അമ്ബതില്‍പ്പരം മെത്രാന്‍മാര്‍, വിവിധ മത, സമുദായ, രാഷ്‌ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അതിരൂപതയിലെ 250ലേറെ വരുന്ന ഇടവകകളില്‍നിന്നുള്ള പതിനായിരത്തോളം പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും.

Leave a Reply

spot_img

Related articles

വൈക്കം തന്തൈ പെരിയാർ സ്മാരകവും പെരിയാർ ഗ്രന്ഥശാലയും ഡിസംബർ 12ന് ഉദ്ഘാടനം ചെയ്യും

കോട്ടയം: വൈക്കം തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനം ഡിസംബർ 12ന് രാവിലെ 10.00 മണിക്കു മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി...

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു. 12 കോടി ആലപ്പുഴയിൽ വിറ്റ JC 325526 ടിക്കറ്റിന്. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക്.JA...

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...