തൃശ്ശൂരിലെ എടിഎമ്മിൽ നിന്നും ലക്ഷക്കണക്കിന് രൂപ കവർച്ച ചെയ്ത സംഘം പോലീസ് പിടിയിൽ. പിടിയിലായത് ഹരിയാന സ്വദേശികൾ.
തമിഴ്നാട് പോലീസ് ആണ് കവർച്ചാ സംഘത്തെ പിടികൂടിയത്.
തമിഴ്നാട്ടിലെ ഈറോഡിനും , നാമക്കല്ലിനും ഇടയിൽ വച്ചാണ് സംഘത്തെ പോലീസ് പിടിച്ചത്.
രൂക്ഷമായ പോരാട്ടത്തിന് ഒടുവിലാണ് കവർച്ചാ സംഘം പോലീസിന് പിടി കൊടുത്തത്.
തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളുമായിട്ടാണ് കവർച്ചാസംഘം പോലീസിനെ നേരിട്ടത്.
പോലീസുമായുള്ള ഏറ്റുമുട്ടലിൽ കവർച്ചാ സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടു.
ഒരാൾക്ക് കാലിന് വെടിയേറ്റു. രണ്ട് പോലീസുകാർക്ക് കുത്തേറ്റു. മോഷണ സംഘത്തെ പിന്തുടരുന്നതിന് ഇടയിലാണ് കവർച്ചാ സംഘം തമിഴ്നാട് പോലീസുമായി ഏറ്റുമുട്ടുന്നത്.
കവർച്ചാ സംഘത്തിൽ ഉണ്ടായിരുന്നത് ഹരിയാനയിലെ ആറ് പേർ. നാല് പേരെ പോലീസ് ചോദ്യം ചെയ്യുന്നു.