മരിച്ച നിലയിൽ കണ്ടെത്തിയ 20 കാരന്റെ മൃതദേഹം നടപടിക്രമങ്ങൾ പാലിക്കാതെ സംസ്‌കരിക്കാൻ ശ്രമം

ആലപ്പുഴ മണ്ണഞ്ചേരിയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ 20 കാരന്റെ മൃതദേഹം നടപടിക്രമങ്ങൾ പാലിക്കാതെ സംസ്‌കരിക്കാൻ ശ്രമം.മണ്ണഞ്ചേരി സ്വദേശി അർജുൻ്റെ മൃതദേഹമാണ് വീട്ടുകാർ സംസ്‌കരിക്കാൻ ശ്രമിച്ചത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് സംസ്കാരം തടഞ്ഞു.യുവാവ് തൂങ്ങിമരിച്ചതെന്നാണ് പ്രാഥമിക വിവരം.യുവാവ് കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ചു കിടക്കുകയായിരുന്നു എന്നാണ് കുടുംബം പോലീസിനോട് പറഞ്ഞത്. മറ്റ് സംശയങ്ങൾ ഇല്ലാത്തതിനാലാണ് പൊലീസിൽ അറിയിക്കാതെ മൃതദേഹം ചിതയൊരുക്കി സംസ്കരിക്കാൻ തീരുമാനിച്ചതെന്നാണ് കുടുംബം പോലീസിനോട് പറഞ്ഞത്.

Leave a Reply

spot_img

Related articles

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം.വിജിലൻസ് ഡയറക്ടറാണ് കുറ്റപത്രത്തിന് അംഗീകാരം നൽകിയത്. ഇക്കാര്യം...

പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റ്, ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഎം

സംസ്ഥാന ബജറ്റിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ് വിമര്‍ശനം.തുറമുഖങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് 'മിഷന്‍ സമുദ്ര'യെന്നും സിപിഎം സംസ്ഥാന...

മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു

കോഴിക്കോട് മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു.മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറിളക്കവും പനിയെയും തുടർന്ന്...

ശബരിമല സ്വർണക്കൊള്ള; 2019-ലെ വീഴ്ചകൾ മറയ്ക്കാൻ സ്വർണപ്പാളി കൈമാറി, നിർണായക കണ്ടെത്തലുമായി എസ്ഐടി

ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ ഇടതുപക്ഷ ഭരണസമിതിയെക്കൂടി പ്രതിക്കൂട്ടിലാക്കിക്കൊണ്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) നിർണായക റിപ്പോർട്ട്.2025-ൽ നടന്ന സ്വർണപ്പാളി കൈമാറ്റത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന...