മാര്‍ച്ച് 13 ന് നടക്കുന്ന ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നിലമ്പൂര്‍ കെ എസ് ആര്‍ ടി സി ബഡ്ജറ്റ് ടൂറിസം സെല്‍, സൂപ്പര്‍ ഡീലക്‌സ് ബസ്സില്‍ പ്രത്യേക യാത്രാ സൗകര്യം ഒരുക്കും. മാര്‍ച്ച് 12 ന് വൈകിട്ട് അഞ്ചിന് നിലമ്പൂര്‍ ഡിപ്പോയില്‍നിന്നാണ് ബസ് പുറപ്പെടുക. 2040 രൂപയാണ് ടിക്കറ്റ് നിരക്ക്. ഈ മാസം 17 ന് പോകുന്ന കൊല്ലൂര്‍-മൂകാംബിക, മൂന്നാര്‍, മലക്കപ്പാറ, നെല്ലിയാമ്പതി എന്നീ യാത്രകള്‍ക്കുള്ള ബുക്കിംഗ് സൗകര്യവുമുണ്ട്. ഫോണ്‍: 9447436967, 7012968595.