ലഹരി ഉപയോഗത്തിനെതിരെ സേ നോ ടു ഡ്രഗ്‌സ് ക്യാംപയിനുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി

ലഹരി ഉപയോഗത്തിനെതിരെ സേ നോ ടു ഡ്രഗ്‌സ് ക്യാംപയിനുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി.വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ സേ നോ ടു ഡ്രഗ്‌സ് ക്യാംപയിനുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌ സി. മയക്കുമരുന്ന് ഉപഭോഗവും അതുമായി ബന്ധപ്പെട്ടുള്ള അക്രമങ്ങളും മരണങ്ങളുമൊക്കെ സംബന്ധിച്ച വാര്‍ത്തകള്‍ കേരളത്തില്‍ കൂടി വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ക്യാംപയിനുമായി കേരള ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്. നമ്മുടെ സമൂഹത്തില്‍ നിന്നും പൂര്‍ണമായി മയക്കുമരുന്ന് ഉപയോഗം തുടച്ചുനീക്കുവാന്‍ ലക്ഷ്യമിട്ടുള്ളതാണ് ക്യാംപയിന്‍. ഫാന്‍ അഡൈ്വസറി ബോര്‍ഡ് യോഗത്തില്‍ നിന്നുള്ള കൂട്ടായ തീരുമാനങ്ങളില്‍ നിന്നാണ് സേ നോ ടു ഡ്രഗ്‌സ് ക്യാംപയിന്‍ ആരംഭിച്ചിരിക്കുന്നത്. യെല്ലോ ഹേര്‍ട്ട് ഇനീഷ്യേറ്റീവിന്റെ ഭാഗമായുള്ള ഈ ക്യാംപയിന്‍ വെറുമൊരു സന്ദേശമായി മാത്രം ഒതുങ്ങുന്നതല്ല. സമൂഹത്തിലേക്ക് ശക്തമായ ബോധവത്ക്കരണവും, മയക്കുമരുന്നിനേയും മറ്റ് നിരോധിത ലഹരികളേയും പ്രതിരോധിക്കുവാനും അവയോട് പോരാടാനുള്ള പുതിയ മുന്നേറ്റമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സേ നോ ടു ഡ്രഗ്‌സ് ക്യാംപയിന്‍. മയക്കുമരുന്ന് ഉപഭോഗത്താല്‍ തകര്‍ന്നിരിക്കുന്ന വ്യക്തികളേയും കുടുംബങ്ങളേയും ആരോഗ്യകരവും സുരക്ഷിതവുമായ പുതിയ പാതയിലേക്ക് നയിക്കുവാനാണ് ഈ പദ്ധതിയിലൂടെ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌ സിയുടെ താരങ്ങള്‍ക്കൊപ്പം ക്ലബിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ആള്‍ക്കാരും ഒരുമിച്ച് ചേര്‍ന്നുള്ള കൂട്ടായ ശ്രമമാണിത്. ആരോഗ്യകരമായ സമൂഹനിര്‍മിതിക്കായി അവര്‍ ഒരുമിച്ച് ശബ്ദമുയര്‍ത്തും. അത് ഒരു സന്ദേശം പ്രചരിപ്പിക്കുന്നതോ, ബോധവത്ക്കരണ പരിപാടിയില്‍ പങ്കെടുക്കുന്നതോ, അല്ലെങ്കില്‍ ഒരു ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നതോ ആവാം. കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌ സിയുടെ സാമൂഹിക പ്രതിബദ്ധതയാണ് ഒരിക്കല്‍ക്കൂടി ഈ ക്യാംപയിനിലൂടെ വ്യക്തമാകുന്നത്. കളിക്കളത്തിനപ്പുറം കേരളത്തിലെ മുഴുവന്‍ ജനങ്ങളിലും പോസിറ്റീവായ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എപ്പോഴും ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്യുന്നു. നമ്മള്‍ ഓരോരുത്തരില്‍ നിന്നുമാണ് മാറ്റം ആരംഭിക്കുന്നത്. ലഹരി വിമുക്തമായ ഒരു നല്ല നാളേയ്ക്കായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം കേരള ബ്ലാസ്റ്റേഴ്‌സ് എ്ഫ്‌ സി അറിയിച്ചു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....