ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് ആറ്റുകാല്‍ പൊങ്കാല ഇടാന്‍ അനുവദിക്കില്ല

ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് ആറ്റുകാല്‍ പൊങ്കാല ഇടാന്‍ അനുവദിക്കില്ല.കേന്ദ്ര- സംസ്ഥാന ഗവണ്‍മെന്റുകളുടെ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പെടുത്തി ക്ഷേത്രത്തിന്റെ എല്ലാ നടകളിലേയും റോഡ് ഗ്രൈനൈറ്റ് പതിച്ച് മോടിപിടിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത ശൈലിയില്‍ പതിച്ചിട്ടുള്ള മേന്മയുള്ള ഗ്രാനൈറ്റുകള്‍ വളരെ സൂക്ഷ്മതയോടെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. പുതുതായി പതിപ്പിച്ചിട്ടുള്ള കല്ലുകള്‍ക്ക് മുകളില്‍ അടുപ്പ് കൂട്ടി പൊങ്കാലയിടുമ്പോള്‍ കല്ലുകളില്‍ കരിപിടിച്ച് ശോഭ നഷ്ടപ്പെടുന്നതിനും തീ ചൂടേറ്റ് പൊട്ടി നാശം സംഭവിക്കുന്നതിനും പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ഭൂഗര്‍ഭകേബിളുകള്‍ക്ക് ചൂടേറ്റ് നാശം സംഭവിക്കുന്നതിനും സുരക്ഷ ഉപകരണങ്ങള്‍ ഉള്‍പെടെ പ്രവര്‍ത്തനരഹിതമാകുന്നിതും തീപിടുത്തത്തിനും കാരണമായേക്കും ആയത് കണക്കിലെടുത്ത് സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായി ക്ഷേത്രപരിസരത്ത് കല്ല് പതിച്ച് നടത്തിയിട്ടുള്ള നിര്‍മ്മാണപ്രവർത്തനങ്ങള്‍ക്ക് മുകളില്‍ പൊങ്കാലയിടാന്‍ പാടുള്ളതല്ല എന്ന് എക്‌സീക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.

Leave a Reply

spot_img

Related articles

ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കും; കെ മുരളീധരൻ

ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം എന്ന് സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.കേസിൽ ഓരോ ദിവസം ഓരോ അറസ്റ്റ് നടക്കുന്നതല്ലാതെ കുറ്റപത്രം...

ശബരിമല സ്വർണക്കൊള്ള കേസ്: പി എസ് പ്രശാന്ത് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം.കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തു.കൊല്ലം...

മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശം: വിദ്യാഭ്യാസ വായ്പ നൽകേണ്ടെന്ന ബാങ്കുകളുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു

മാതാപിതാക്കളുടെ സിബിൽ (CIBIL) സ്‌കോർ കുറവാണെന്ന കാരണത്താൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ഹൈക്കോടതി ശരിവച്ചു. ബാങ്കുകൾ എടുത്ത തീരുമാനം പൂർണമായും...

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...