ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിന് പുറക് വശത്ത് അനൂപ് ആർ.വി(41) മരിച്ചത് . വ്യാഴാഴിച്ച രാത്രി 9.45നാണ് അപകടം നടന്നത്.അവനവഞ്ചേരി തെരുവ് ജംഗ്ഷനിൽ നിന്നും വീട്ടിലേക്ക് പോകവെ അനൂപ് ഓടിച്ച് പോയ ഓട്ടോ ബാവ ഹോസ്‌പിറ്റലിന് മുൻവശം റോഡിനോട് ചേർന്നുള്ള ഫുട്‌പാത്തിൽ ഇടിച്ചു തലകീഴായി മറിയുകയായിരുന്നു. തെറിച്ച് റോഡിൽ വീണ് അനൂപിൻ്റെ തലക്ക് ഗുരുതര പരിക്കേറ്റു. തുടർന്ന് ആറ്റിങ്ങൽ താലൂക്ക് ആശുപത്രിൽ എത്തിക്കുകയും അവിടെ നിന്ന് വിദഗ്ദ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും 10:20 ഓടെ മരണപ്പെട്ടു. അവനവഞ്ചേരി ഹൈസ്കൂളിലെ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന അനൂപ് അവനവഞ്ചേരി തെരുവ് ജംഗ്ഷൻ ഓട്ടോ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ കൂടിയാണ് .അച്ച്ചൻ: രവീന്ദ്രൻ നായർ (പരേതൻ),അമ്മ : വിജയകുമാരി അമ്മ, ഭാര്യ: രാജലക്ഷ്മി, മകൻ യശ് വർദൻ.

Leave a Reply

spot_img

Related articles

കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം, ചികിത്സാ പിഴവിൽ കേസ്

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസ് എടുത്തു.കോഴിക്കോട് സ്വദേശി അഞ്ജു വിനീഷ് ആണ്...

മാത്യു കുഴല്‍നാടന്‍ എഎല്‍എയുടെ കോതമംഗലത്ത് നിര്‍മാണത്തിലിരുന്ന വീട്ടില്‍ മോഷണം

മാത്യു കുഴല്‍നാടന്‍ എഎല്‍എ യുടെ കോതമംഗലത്ത് നിര്‍മാണത്തിലിരുന്ന വീട്ടില്‍ മോഷണം.എംഎല്‍എയുടെ കോതമംഗലം പൈങ്ങോട്ടൂരിലുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. 50,000 രൂപ വിലവരുന്ന ഇലക്ട്രിക്...

വിദേശത്തു നിന്നെത്തുന്ന മകളെ കൂട്ടിക്കൊണ്ടു വരാൻ പോകവേ കാർ അപകടത്തിൽ അധ്യാപിക മരിച്ചു

വിദേശത്തു നിന്നെത്തുന്ന മകളെ കൂട്ടിക്കൊണ്ടു വരാൻ കൊച്ചി വിമാനത്താവളത്തിലേക്കു പോകവേ, കാർ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അധ്യാപിക മരിച്ചു.വെള്ളാരംകുന്ന് സെന്റ് മേരീസ് ഹൈസ്‌കൂള്‍...

പാലാ നഗരസഭ : വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിന് മുന്നേ യുഡിഎഫ് വിമതർക്കിടയിൽ തമ്മിലടി രൂക്ഷം

പാലാ നഗരസഭയിൽ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ മുന്നണിയിലും വിമത ക്യാമ്പിലും തർക്കം രൂക്ഷം. വൈസ് ചെയർമാൻ സ്ഥാനത്തെച്ചൊല്ലി യു.ഡി.എഫ് വിമതർക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളും...