ഓട്ടോറിക്ഷകൾക്ക് പെർമിറ്റിന് അപേക്ഷിക്കാം

എറണാകുളം ജില്ലയിൽ കൊച്ചി കോർപ്പറേഷൻ പരിധിയിൽ സർവ്വീസ് നടത്തുന്നതിന് അനുവദിക്കപ്പെട്ടിട്ടുള്ള 3000 സിറ്റി പെർമിറ്റുകളിൽ ഇലക്ട്രിക് വിഭാഗത്തിലുള്ള ഓട്ടോറിക്ഷകൾക്ക് 2000 എണ്ണവും സിഎൻ ജി / എൽ പി ജി / എൽ എൻ ജി തുടങ്ങിയ വിഭാഗത്തിലുള്ള ഓട്ടോറിക്ഷകൾക്ക് 1000 എണ്ണം പെർമിറ്റും അനുവദിക്കുന്നതിന് എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവിട്ടു. പെർമിറ്റ് അനുവദിക്കുന്നതിനായി എറണാകുളം ജില്ലയിലെ യോഗ്യരായ ഓട്ടോറിക്ഷ ഉടമസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എറണാകുളം ജില്ലയിലെ എല്ലാ റീജിയണൽ / സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ നിന്നും മോട്ടോർ വാഹന വകുപ്പിൻ്റെ mvd.kerala.gov.in എന്ന ഔദ്യോഗിക വെബ് സൈറ്റിൽ നിന്നും 2025 ജനുവരി ഒന്നു മുതൽ അപേക്ഷ ഫോമുകൾ ലഭിക്കും.

നിലവിൽ കൊച്ചി സിറ്റിയിൽ ഡീസൽ / പെട്രോൾ വിഭാഗത്തിലുള്ള ഓട്ടോറിക്ഷൾക്ക് നൽകിയിട്ടുള്ള സിറ്റി പെർമിറ്റുകളിൽ ഒഴിവുള്ളവ കണ്ടെത്തി ഡീസൽ / പെട്രോൾ ഓട്ടോറിക്ഷകൾക്ക് സിറ്റി പെർമിറ്റ് നൽകുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നു. 2025 ജനുവരി 13 മുതൽ 18 വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ അപേക്ഷ സ്വീകരിക്കും.എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലോ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ പ്രേത്യേകമായി തയാറാക്കിയ കൗണ്ടറിലോ അപേക്ഷ നൽകാമെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

Leave a Reply

spot_img

Related articles

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...

നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി.എല്ലാ കേസുകളും സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സുപ്രീം...