ഓക്‌സിലറി നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് പ്രവേശനം

കോട്ടയം: ആരോഗ്യവകുപ്പിന് കീഴിലുള്ള തലയോലപ്പറമ്പ് (കോട്ടയം), പെരിങ്ങോട്ടുകുറിശ്ശി (പാലക്കാട്), കാസർഗോഡ് സർക്കാർ ജെ.പി.എച്ച്.എൻ. ട്രെയിനിങ് സെന്ററുകളിലും തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന പട്ടികജാതി പട്ടികവർഗക്കാർക്ക് മാത്രമായുള്ള സർക്കാർ ജെ.പി.എച്ച്.എൻ. ട്രെയിനിങ് സെന്ററിലും 2024 ഓഗസ്റ്റിൽ ആരംഭിക്കുന്ന രണ്ടു വർഷം ദൈർഘ്യമുള്ള ഓക്‌സിലറി നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി (എ.എൻ.എം.) കോഴ്‌സിൽ പ്രവേശനം നേടുന്നതിന് പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ പാസായ പെൺകുട്ടികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.


 120 സീറ്റുകളിൽ പ്രവേശനം. അപേക്ഷകർക്കു മലയാളം എഴുതാനും വായിക്കാനും അറിയണം. 2024 ഡിസംബർ 31ന് 17 വയസിൽ കുറയാനോ 35 വയസിൽ കൂടാനോ പാടില്ല. പിന്നാക്ക വിഭാഗക്കാർക്ക് മൂന്നും പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ചു വയസും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും.

അപേക്ഷാഫീസ് 200 രൂപ. പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർ അപേക്ഷാ ഫീസായി 75 രൂപ അടച്ചാൽ മതി. അപേക്ഷാഫോമും വിശദമായ പ്രോസ്‌പെക്ടസും https://dhs.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ  നിന്നു ഡൗൺലോഡ് ചെയ്യാം.

പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ സർട്ടിഫിക്കറ്റുകളുടെസാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അപേക്ഷാ ഫീസ് 0210-80-800-88 എന്ന ശീർഷകത്തിൽ ട്രഷറിയിൽഅടച്ചതിന്റെ ഒറിജിനൽ ചലാൻ എന്നിവ സഹിതം ജൂലൈ ആറിനു വൈകിട്ട് അഞ്ചു മണിക്കകം ബന്ധപ്പെട്ട ജെ.പി.എച്ച്.എൻ. ട്രെയിനിങ് സെന്റർ പ്രിൻസിപ്പാളിന് സമർപ്പിക്കണം.

വിശദ വിവരങ്ങൾ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, ജില്ലാ മെഡിക്കൽ ഓഫീസുകൾ, ഗവ. ജെ.പി.എച്ച്.എൻ. ട്രെയിനിങ് സെന്ററുകൾ എന്നിവിടങ്ങളിൽനിന്നു പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കും.

Leave a Reply

spot_img

Related articles

കായലിൽ കാണാതായ മൽസ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വേമ്പനാട്​ കായലിൽ കക്ക വാരാൻപോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.ആര്യാട് കോമളപുരം കന്യാക്കൽ പുതുവൽവീട്​ ബാബു (55) ആണ്​ മരിച്ചത്​.മുഹമ്മ ഭാഗത്ത് നിന്നാണ് മൃതദേഹം...

ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി

ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി .അക്കൗണ്ടുകൾ 'റിവ്യൂവിൽ' ആണെന്ന് കാണിച്ചാണ് 24 മണിക്കൂർ നേരത്തേക്ക് ആപ്പിൻ്റെ സേവനങ്ങൾ നിർത്തലാക്കിയത്. തിങ്കളാഴ്‌ച...

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ.ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഡൽഹിയിൽ വാണിജ്യ...

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...