ഡൽഹി 27 വർഷത്തിനുശേഷം BJP തിരിച്ചുപിടിക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ, ടുഡെയെസ് ചാണക്യ എക്സിറ്റ് പോൾ ഫലങ്ങൾ

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍വിജയം പ്രവചിച്ച് ആക്‌സിസ് മൈ ഇന്ത്യ, ടുഡെയ്സ് ചാണക്യ എക്‌സിറ്റ് പോള്‍ ഫലങ്ങൾ. 45 മുതല്‍ 55 സീറ്റുകള്‍ വരെ നേടി ബിജെപി അധികാരത്തിലെത്തുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. നിലവില്‍ ഭരണത്തിലുള്ള ആം ആദ്മി പാര്‍ട്ടിക്ക് 15 മുതല്‍ 25 സീറ്റുകളില്‍ മാത്രമേ ജയിക്കാന്‍ സാധിക്കുകയുള്ളൂ. കോണ്‍ഗ്രസ് പൂജ്യം മുതല്‍ ഒരു സീറ്റില്‍ വരെ ജയിക്കാമെന്നും ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു.ബിജെപി 48 ശതമാനം വോട്ടുനേടുമെന്നാണ് പ്രവചനം. എഎപിക്ക് 42 ശതമാനവും കോണ്‍ഗ്രസിന് 7 ശതമാനവും മറ്റുള്ളവര്‍ക്ക് 3 ശതമാനവും വോട്ടുലഭിക്കുമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു. പുരുഷന്മാരില്‍ 50 ശതമാനത്തോളവും സ്ത്രീകളില്‍ 46 ശതമാനവും ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് ആക്‌സിസ് മൈ ഇന്ത്യ സര്‍വേ പറയുന്നു. എഎപിക്ക് യഥാക്രമം 40, 44 ശതമാനമാണ് പിന്തുണ. ഇരുവിഭാഗത്തിലും കോണ്‍ഗ്രസിന് 7 ശതമാനം പിന്തുണയും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. മുസ്ലിം വോട്ടുകളിൽ 69 മുതൽ 74 ശതമാനം വരെ എഎപിക്ക് ലഭിക്കുമെന്ന് ഇരുസർവേകളും പറയുന്നു.

Leave a Reply

spot_img

Related articles

മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം

ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തി. ഷൈൻ ലഹരി ഇടപപാടുകാരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.ഇടപാടുകളുടെ രേഖകൾ പൊലീസ് കാണിച്ചതോടെ നടൻ പ്രതിരോധത്തിലായി.നടനെ...

മൂന്നു മക്കള്‍ക്കും വിഷം നല്‍കി കൊലപ്പെടുത്തി യുവതി

തെലങ്കാനയിലെ സങ്കറെഢി സ്വദേശിനി രജിതയാണ് മക്കളെ കൊലപ്പെടുത്തിയത്. രജിതയുടെ മക്കളായ സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരാണ് മരിച്ചത്. സ്കൂളിലെ...

സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21ന് കാസർകോട്ട് തുടക്കം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് നിർവഹിക്കും. കാലിക്കടവ്...

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈനിന് നോട്ടീസ് നല്‍കി

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈനിന് നോട്ടീസ് നല്‍കി.മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക്...