2024-25 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെൻ്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാനഘട്ട അലോട്ട്‌മെൻ്റ് ആഗസ്റ്റ് 16 ന് നടത്തും. ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെൻ്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ, ഇതുവരെ അലോട്ട്‌മെൻ്റ് ലഭിച്ചതും ലഭിക്കാത്തതുമായ എല്ലാവർക്കും ഓൺലൈൻ ഓപ്ഷൻ സമർപ്പണം www.lbscentre.kerala.gov.in വഴി ആഗസ്റ്റ് 13 മുതൽ 15 വരെ ചെയ്യാം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെൻ്റ്കളിൽ സ്വകാര്യ സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയ അപേക്ഷകർ പ്രവേശനം നേടിയ കോളേജിൽ നിന്നും അലോട്ട്‌മെൻ്റിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) ഓപ്ഷൻ സമർപ്പണ സമയത്ത് നിർബന്ധമായും ഓൺലൈനായി സമർപ്പിക്കണം. എല്ലാ വിഭാഗക്കാർക്കും അലോട്ട്‌മെന്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2324396, 2560327.