ആന്ധ്രാപ്രദേശ് ആസ്ഥാനം ആയി പ്രവർത്തിക്കുന്ന ബഹുജന സാഹിത്യ അക്കാദമി യുടെ 18 -മത് നാഷണൽ അവാർഡ് ഇൽ നാട്യ രത്ന പുരസ്‌കാരത്തിനു കേരളത്തിൽ നിന്നും ദേവലക്ഷ്മി ജെ തിരഞ്ഞെടുക്കപ്പെട്ടു.ചെറുപ്രായത്തിൽ തന്നെ ഭരതനാട്യ രംഗത്ത് മികവുറ്റ പ്രകടനം കാഴ്ച വെച്ച ദേവലക്ഷ്മി ജെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി യാണ്. അവാർഡ് വിതരണം 2026 മാർച്ച് 15 ന് തിരുപ്പതി, ആന്ധ്രാപ്രദേശ് ൽ നടക്കുന്ന ബഹുജന സാഹിത്യ അക്കാദമി യുടെ 18-ാമത് ദേശീയ സമ്മേളനത്തിൽ വെച്ചാണ് നടക്കുന്നത്.ദേവലക്ഷ്മി ജെ. യ്ക്ക് എസ് എസ് സി യുടെ സൗത്ത് ഇന്ത്യൻ സമഗ്ര പുരസ്‌കാരത്തിലും യുവ നാട്യ രത്ന അവാർഡ് ലഭിച്ചിരുന്നു.

