ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന് ജാമ്യം

ഭൂമിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഇ.ഡി. അറസ്റ്റ് ചെയ്ത ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന് ജാമ്യം.

ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. നേരത്തേ ഭൂമിവിവാദത്തില്‍ ജനുവരി 31 നായിരുന്നു ഇ.ഡി. അറസ്റ്റ് ചെയ്തത്.

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് സാങ്കല്‍പ്പിക ഇടപാടുകളിലൂടെയും വ്യാജ രേഖകളിലൂടെയും കോടികള്‍ വിലമതിക്കുന്ന ഭൂമി വന്‍തോതില്‍ കൈക്കലാക്കാന്‍ രേഖകള്‍ കൃത്രിമമായി ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് സോറനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്ബ് ഹേമന്ദ് സോറന്‍ രാജി വെച്ചിരുന്നു. നീണ്ട ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്റ സ്ഥാനം രാജിവയ്ക്കാന്‍ തീരുമാനിച്ചത്. അനധികൃതമായി എട്ട് ഏക്കര്‍ ഭൂമി സ്വന്തമാക്കിയെന്നാണ് കേസ്.

Leave a Reply

spot_img

Related articles

കായലിൽ കാണാതായ മൽസ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വേമ്പനാട്​ കായലിൽ കക്ക വാരാൻപോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.ആര്യാട് കോമളപുരം കന്യാക്കൽ പുതുവൽവീട്​ ബാബു (55) ആണ്​ മരിച്ചത്​.മുഹമ്മ ഭാഗത്ത് നിന്നാണ് മൃതദേഹം...

ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി

ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി .അക്കൗണ്ടുകൾ 'റിവ്യൂവിൽ' ആണെന്ന് കാണിച്ചാണ് 24 മണിക്കൂർ നേരത്തേക്ക് ആപ്പിൻ്റെ സേവനങ്ങൾ നിർത്തലാക്കിയത്. തിങ്കളാഴ്‌ച...

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ.ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഡൽഹിയിൽ വാണിജ്യ...

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...