മത വിദ്വേഷപരാമർശ കേസില്‍ അറസ്റ്റിലായ പി സി ജോർജിന് ജാമ്യം.ഈരാറ്റുപേട്ട മുൻസിഫ് മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ രണ്ട് ദിവസം മുമ്പാണ് ജോർജ് ജാമ്യാപേക്ഷ നല്‍കിയത്. നിലവില്‍ കേസില്‍ അറസ്റ്റിലായ ജോർജ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ തുടരുകയായിരുന്നു.ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും വിദഗ്ദ്ധ ചികിത്സ വേണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടിരുന്നു.ജാമ്യം കൊടുത്താൽ തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു.