ഇന്ത്യയ്ക്ക് പിന്നാലെ യുഎസുമായി വ്യാപാരക്കരാറിൽ ധാരണയിലെത്തി ബംഗ്ലാദേശ്

ഇന്ത്യയ്ക്ക് പിന്നാലെ യുഎസുമായി വ്യാപാരക്കരാറിൽ ധാരണയിലെത്തി ബംഗ്ലാദേശ്.ഫെബ്രുവരി 9-ന് യുഎസും ബംഗ്ലാദേശും കരാറിൽ ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 12-ന് നടക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന് കേവലം 72 മണിക്കൂർ മുൻപാണ് കരാർ ഒപ്പുവെക്കുന്നതെന്നുള്ള പ്രത്യേകതയുമുണ്ട്. കരാറിന്റെ നിബന്ധനകളെക്കുറിച്ചുള്ള രഹസ്യസ്വഭാവം കാരണം ഈ ഇടപാട് വലിയ വിമർശനങ്ങൾ നേരിടുന്നുണ്ട്.

ഏപ്രിൽ 2025-ൽ ബംഗ്ലാദേശിന് മേൽ 37 ശതമാനം തീരുവ യുഎസ് ഏർപ്പെടുത്തിയിരുന്നു. ജൂലൈയിൽ തീരുവകൾ 35 ശതമാനമായും പിന്നീട് ഓഗസ്റ്റിൽ 20 ശതമാനമായും കുറച്ചു. പുതിയ കരാറോടെ യുഎസ് തീരുവ 15 ശതമാനമായി കുറയ്ക്കുമെന്ന് ബംഗ്ലാദേശ് പ്രതീക്ഷിക്കുന്നു.

ഇന്ത്യയ്ക്ക് തുല്യമായതോ മെച്ചപ്പെട്ടതോ ആയ നിബന്ധനകൾ നേടാൻ കഴിഞ്ഞില്ലെങ്കിൽ വിപണി വിഹിതം നഷ്ട്‌ടപ്പെടുമെന്ന് ബംഗ്ലാദേശ് ഭയക്കുന്നു, കാരണം അവരുടെ സമ്പദ്വ്യവസ്ഥ പ്രധാനമായും യുഎസിലേക്കുള്ള തുണി കയറ്റുമതിയെ ആശ്രയിച്ചിരിക്കുന്നു. ബംഗ്ലാദേശിൽനിന്ന് യുഎസിലേക്കുള്ള കയറ്റുമതിയുടെ ഏകദേശം 90 ശതമാനത്തോളം വരുമിത്. ബംഗ്ലാദേശിലെ വസ്ത്രവ്യവസായം സമ്പദ് വ്യവസ്ഥയുടെ 20% ത്തോളം വരും.

Leave a Reply

spot_img

Related articles

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്.ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. എയർപോർട്ടിലെ വിമാനങ്ങൾ മാറ്റി.ആക്രമണത്തിൽ യാത്രാ T1...

വിവാഹദിനത്തിൽ പ്രവാസി മലയാളികളായ വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് വരനും പൈലറ്റും മരിച്ചു

വിവാഹദിനത്തിൽ പ്രവാസി മലയാളികളായ വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് വരനും പൈലറ്റും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യുഎസിലെ ജോർജിയയിൽ ആണ് സംഭവം....

ഇറാനുമായുള്ള കരാറിന്‌ യു.എസ്‌. ഒരുങ്ങുന്നു

ഇറാനുമായുള്ള കരാറിന്‌ യു.എസ്‌. ഒരുങ്ങുന്നു .ഇതുസംബന്ധിച്ച്‌ അന്തിമ തീരുമാനത്തിലെത്താന്‍ വൈറ്റ്‌ ഹൗസിലെ സീറ്റുവേഷന്‍ റൂമില്‍ യു.എസ്‌ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ നേതൃത്വത്തില്‍ അടിയന്തര ചര്‍ച്ച...

അബ്ദുൽ റഹീം ജയിൽ മോചിതൻ

ഇരുപത് വർഷത്തെ ശിക്ഷ അനുഭവിച്ച് സൗദി ജയിലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം ജയിൽ മോചിതൻ.സൗദി പൗരന്റെ 15 വയസ്സുകാരനായ മകൻ...