ഹിന്ദി മാത്രമേ സംസാരിക്കൂ എന്ന ദുർവാശിയില്‍ ഉറച്ചുനിന്ന ബാങ്ക് മാനേജർ ഒടുവില്‍ കന്നഡയില്‍ മാപ്പു പറഞ്ഞു

ഉപഭോക്താവ് അപേക്ഷിച്ചിട്ടും കന്നഡ പറയാതെ ഹിന്ദി മാത്രമേ സംസാരിക്കൂ എന്ന ദുർവാശിയില്‍ ഉറച്ചുനിന്ന കര്‍ണാടകയിലെ എസ്.ബി.ഐ ബാങ്ക് മാനേജർ ഒടുവില്‍ മാപ്പു പറഞ്ഞു.മാനേജറെ സ്ഥലം മാറ്റിയതിനൊടുവിലാണ് ക്ഷമാപണവുമായി രംഗത്തു വന്നത്. കർണാടകയിലെ എസ്.ബി.ഐ സൂര്യനഗർ ബ്രാഞ്ചിലെ മാനേജരെയാണ് കഴിഞ്ഞ ദിവസം കന്നഡ സംരക്ഷണ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് സ്ഥലം മാറ്റിയത്. ഇന്ത്യക്കാരിയായതിനാല്‍ ഹിന്ദില്‍ മാത്രമേ സംസാരിക്കൂ എന്ന ദുർവാശിയിലായിരുന്നു ഉദ്യോഗസ്ഥ. സ്ഥലം മാറ്റപ്പെട്ട് ഒരു ദിവസത്തിന് ശേഷമാണ് കന്നഡയില്‍ തന്നെ ഉദ്യോഗസ്ഥ മാപ്പു പറഞ്ഞുകൊണ്ടുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തത്. താന്‍ കാരണം ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കില്‍ ക്ഷമിക്കണമെന്നും ഇനി മുതല്‍ കന്നഡയില്‍ സംസാരിക്കാന്‍ ശ്രമിക്കുമെന്നും ഉദ്യോഗസ്ഥ വിഡിയോയില്‍ പറയുന്നു. ഉദ്യോഗസ്ഥ സഹപ്രവർത്തകർ പറഞ്ഞുകൊടുക്കുന്നത് ഏറ്റുപറയുകയായിരുന്നു.

Leave a Reply

spot_img

Related articles

പാർലമെൻ്റിൻ്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെൻ്റിൻ്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം.ലോക്‌സഭ സ്പീക്കർ ഓം ബിർലയെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ലോക്‌സഭ ആദ്യ ദിവസം തന്നെ ചർച്ചക്കെടുക്കും....

ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്‌ രാഷ്ട്രപതി യും, പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും

ലോകകപ്പിലെ ചരിത്രവിജയത്തിലൂടെ കിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്‌ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. ഇന്ത്യൻ ടീമിന്റെ...

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...