കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകള്‍ പെരുകുന്നു; കെ സി ബി സി മദ്യവിരുദ്ധ സമിതി

കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകള്‍ പെരുകുന്നു; സര്‍ക്കാര്‍ മദ്യപരുടെ ബലഹീനതയെ ചൂഷണം ചെയ്യുന്നു: കെ സി ബി സി മദ്യവിരുദ്ധ സമിതി.കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകളും നാട്ടില്‍ പെരുകുകയാണെന്നും കുടിവെള്ളമില്ലാത്ത നാട്ടില്‍ ‘വെള്ളമടി’ പ്രോത്സാഹിപ്പിക്കാന്‍ മദ്യനിര്‍മ്മാണ കമ്പനിക്ക് അനുമതി നല്കിയിരിക്കുന്നത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി.

സര്‍ക്കാര്‍ മനുഷ്യന്റെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യുകയാണ്. ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്ന ചിന്ത മനുഷ്യ നന്‍മയെ കരുതി സര്‍ക്കാരും, അബ്കാരികളും വെടിയണം. അല്ലാത്തപക്ഷം വോട്ടുചെയ്യാന്‍ സുബോധമുള്ള പൗരന്‍ നാട്ടിലുണ്ടാവില്ല.

പാലക്കാട്ട് സ്വകാര്യ ബ്രൂവറി കമ്പനിക്ക് നല്കിയിരിക്കുന്ന അനുമതി എത്രയുംവേഗം സര്‍ക്കാര്‍ പിന്‍വലിക്കണം. ചര്‍ച്ച കൂടാതെ എടുക്കുന്ന നയങ്ങളിലൊക്കെ അഴിമതി ഉണ്ടാകുമെന്നാണ് മുന്‍കാല സംഭവങ്ങളും സൂചിപ്പിക്കുന്നത്.

അധികാരത്തിലെത്തിയാല്‍ മദ്യവ്യാപനം തടയുമെന്നും നിലവിലുള്ള മദ്യത്തില്‍ നിന്നും ഒരു തുള്ളി മദ്യംപോലും കൂടുതലായി അനുവദിക്കില്ലെന്നും ’28’ ബാറുകള്‍ മാത്രമുണ്ടായിരിക്കെ പറഞ്ഞവര്‍ കഴിഞ്ഞ എട്ടര വര്‍ഷക്കാലംകൊണ്ട് നൂറുകണക്കിന് മദ്യശാലകള്‍ക്ക് മുക്കിലും മൂലയിലും അനുമതി നല്‍കിയതിന് മറുപടി പറയേണ്ടിവരും.

മനുഷ്യ നന്‍മയ്ക്ക് ഉപകാരപ്രദമായ മറ്റ് ഫാക്ടറികളെയും വ്യവസായ സ്ഥാപനങ്ങളെയും ഇതര സംസ്ഥാനങ്ങളിലേക്ക് പറഞ്ഞയയ്ക്കുന്നവര്‍ അടിമുടി നാശം വിതയ്ക്കുന്ന മദ്യനിര്‍മ്മാണ കമ്പനിക്ക് അനുമതി നല്‍കിയിരിക്കുന്നത് വിരോധാഭാസമാണ്. കെ സി ബി സി മദ്യവിരുദ്ധ സമിതി ഈ നയത്തെ ശക്തമായിട്ട് ചെറുത്തുതോല്പ്പിക്കും.

Leave a Reply

spot_img

Related articles

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു രാജേശ്വരിയുടെ അന്ത്യം.സംസ്‌കാരം...

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...