ബിഡിജെഎസ്. ചങ്ങനാശ്ശേരി മണ്ഡലത്തിൽ ഒറ്റയ്ക്ക് മത്സരിക്കും

വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കുന്നതിന് ബിഡിജെഎസ് കോട്ടയം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ചങ്ങനാശ്ശേരി മണ്ഡലത്തിൽ എൻ.ഡി.എ.സീറ്റ് വിഭജന ചർച്ചകളിൽ ബി.ജെ.പി. സ്വീകരിച്ച ഏകപക്ഷീയ നിലപാടുകളിലും ബി.ഡി.ജെ.എസിന് അർഹമായ പരിഗണന നല്കാത്തതിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി മണ്ഡലത്തിൽ ബി.ഡി.ജെ.എസ്. ഒറ്റയ്ക്ക് മത്സരിക്കുന്നതിനും എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്നും വിട്ടു നിൽക്കുന്നതിനും തീരുമാനിച്ചു.ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡൻ്റ് എം.പി.സെന്നിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം പി.അനിൽകുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ് മാരായ അഡ്വ.ശാന്താറാം റോയി തോളൂർ, എം.എസ്.രാധാകൃഷ്ണൻ ജില്ലാ സെക്രട്ടറിമാരായ രാജു കാലായിൽ എന്നിവർ പ്രസംഗിച്ചു.വിവിധ മണ്ഡലം പ്രസിഡൻ്റുമാരും പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം.എം.റെജിമോൻ സ്വാഗതവും വൈസ് പ്രസിഡൻറ് ശ്രീനിവാസൻ പെരുന്ന കൃതഞ്ജതയും പറഞ്ഞു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....