അലിഗഢ് മുസ്ലിം സർവകലാശാലയിലെ ഭക്ഷണ മെനുവിൽ വിവാദം. സർ ഷാ സുലൈമാൻ ഹാളിൽ ഞായറാഴ്ച ഉച്ചഭക്ഷണത്തിന് ‘ബീഫ് ബിരിയാണി’ നൽകാനുള്ള നോട്ടീസ് ആണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്. നോട്ടീസ് സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിമർശനം ഉയർന്നത് “ഞായറാഴ്ചത്തെ ഉച്ചഭക്ഷണ മെനുവിൽ മാറ്റം വരുത്തിയിട്ടുണ്ട്, ആവശ്യാനുസരണം ചിക്കൻ ബിരിയാണിക്ക് പകരം ബീഫ് ബിരിയാണി നൽകും” എന്നായിരുന്നു നോട്ടീസ്. നോട്ടീസിനെതിരെ സർവകലാശാലയിൽ തന്നെ പ്രതിഷേധം ഉയർന്നു. സർവകലാശാലയിലെ രണ്ട് പേരാണ് ഭക്ഷണ മെനുവിൽ മാറ്റം വരുത്തിയതായി അറിയിച്ച് നോട്ടീസ് പുറപ്പെടുവിച്ചത്. വിവാദമായതോടെ അലിഗഢ് മുസ്ലിം സർവകലാശാല അധികൃതർ വിശദീകരണവുമായി രംഗത്തെത്തി.