74 ടൂറിസം കേന്ദ്രങ്ങളിൽ കൂടി ബീയർ – വൈൻ പാർലറുകൾ തുറക്കാൻ അനുമതി

സംസ്ഥാനത്തെ 74 ടൂറിസം കേന്ദ്രങ്ങളിൽ കൂടി ബീയർ – വൈൻ പാർലറുകൾ തുറക്കാൻ എക്സൈസ് വകുപ്പ് അനുമതി നൽകി. ടൂറിസം കേന്ദ്രമായി എക്സൈസ് വിജ്‌ഞാപനം ചെയ്‌തതോടെ ഈ സ്ഥലങ്ങൾ ഉൾപ്പെടുന്ന വില്ലേജുകളിലെ ക്ലാസിഫൈഡ് റസ്റ്ററന്റുകൾക്കു ബീയർ- വൈൻ ലൈസൻസ് എടുക്കാം.ടൂറിസം വകുപ്പ് നേരത്തേ തന്നെ വിനോദസഞ്ചാര കേന്ദ്രങ്ങളായി അംഗീകരിച്ച സ്‌ഥലങ്ങളാണിവ.

ടൂറിസം വകുപ്പ് അംഗീകരിച്ച 15 കേന്ദ്രങ്ങളെ ഉൾപ്പെടുത്തി 2003 ൽ എക്സൈസ് വകുപ്പ് വിജ്‌ഞാപനമിറക്കിയിരുന്നു. ഇവിടെയെല്ലാം ക്ലാസിഫൈഡ് റസ്റന്റുകൾക്കു ബീയർ – വൈൻ ലൈസൻസുകളും അനുവദിച്ചിരുന്നു. തുടർന്ന്, നൂറ്റൻപതോളം കേന്ദ്രങ്ങൾ വിജ്‌ഞാപനം ചെയ്യുന്നതിനുള്ള പട്ടിക എക്സൈസ് വകുപ്പിനു മുൻപിലെത്തി.ഇക്കൂട്ടത്തിൽനിന്നു തീർഥാടക ടൂറിസം കേന്ദ്രങ്ങളെ ഒഴിവാക്കി ആണ് 74 എണ്ണം അംഗീകരിച്ചത്.

Leave a Reply

spot_img

Related articles

അമേച്വര്‍ നാടകരംഗത്തെ മികച്ച രംഗശില്‍പിക്കുളള പുരസ്‌കാരം; നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു

ചിറയിന്‍കീഴ് ഡോ. ജി. ഗംഗാധരന്‍ നായരുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പത്‌നി കെ. കാഞ്ചന ഏര്‍പ്പെടുത്തിയ അമേച്വര്‍ നാടകരംഗത്തെ മികച്ച രംഗശില്‍പിക്കുളള കേരള സംഗീത നാടക...

തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ സീറ്റൊഴിവ്

തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ സീറ്റൊഴിവ്.കേരള സ്‌റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ട്രെയിനിംഗ് ഡിവിഷനില്‍ സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍...

വഖഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്ക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ല; ഫ്രാൻസിസ് ജോർജ് എം പി

വഖഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്ക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ഫ്രാൻസിസ് ജോർജ് എം പി. ഈ വിഷയത്തിൽ കൃത്യമായ നിലപാടുണ്ട്.യുഡിഎഫിന്‍റേയുംഇന്ത്യ മുന്നണിയുടേയും നിലപാടാണ് തനിക്കും തന്‍റെ...

എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ടു പോകും; എംവി ഗോവിന്ദൻ

എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി...