സംസ്ഥാനത്ത് മികച്ച പോളിംഗ്

സംസ്ഥാനത്ത് മികച്ച പോളിംഗ്. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 78.22% പോളിംഗ് രേഖപ്പെടുത്തി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ (79.1%) വർദ്ധനവ് അന്തിമ കണക്കുകള്‍ വരുമ്പോള്‍ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.

ഏറ്റവും കൂടുതല്‍: കോഴിക്കോട് (81.32%)
80 കടന്ന ജില്ല: പാലക്കാട്
ഏറ്റവും കുറവ്: പത്തനംതിട്ട (70.76%)

വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പായതിനാല്‍ ശതമാനക്കണക്കില്‍ സ്വാഭാവിക വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. ഇനി വോട്ടെണ്ണല്‍ ദിനമായ മെയ് നാല് വരെയുള്ള 25 നാളുകള്‍ രാഷ്ട്രീയ മുന്നണികള്‍ക്ക് നെഞ്ചിടിപ്പിന്റെയും കണക്കുകൂട്ടലുകളുടെയും ദിനങ്ങളാണ്.

കാസർകോട് തൃക്കരിപ്പൂരിലെ ഉതിരനൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളില്‍ യുഡിഎഫ് വനിതാ ഏജന്റ് രതിലയ്ക്ക് നേരെ നായ്ക്കുരണപ്പൊടി എറിഞ്ഞു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാദാപുരം വാണിമേല്‍ എം.യു.പി. സ്‌കൂളില്‍ മറ്റൊരാളുടെ വോട്ടർ ഐഡിയുമായി എത്തിയ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ കള്ളവോട്ട് ആരോപിച്ചു പിടികൂടി. ചിറ്റൂരില്‍ എൻഡിഎ സ്ഥാനാർത്ഥിയുടെ ഫേസ്ബുക്ക് പേജില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിക്കായി വോട്ട് അഭ്യർത്ഥിച്ചു പോസ്റ്റ് വന്നത് വലിയ ചർച്ചയായി. അറിവോടെയല്ല പോസ്റ്റ് വന്നതെന്ന വിശദീകരണത്തോടെ പിന്നീട് ഇത് പിൻവലിച്ചു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കള്ളവോട്ട് ആരോപണങ്ങള്‍ ഉയർന്നതും ഇതിനെച്ചൊല്ലിയുണ്ടായ തർക്കങ്ങളും വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകളെ പ്രക്ഷുബ്ധമാക്കി.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...