ഭാഷാമിത്ര പുരസ്‌ക്കാരം മീഡിയാപേഴ്‌സണ്‍ ജോഷി ജോര്‍ജിന്

സാഹിത്യ നിപുണന്‍ ടി.എം. ചുമ്മാര്‍ മെമ്മോറിയല്‍ ഭാഷാമിത്ര പുരസ്‌ക്കാരം ബഹുമുഖ പ്രതിഭയുമായ ജോഷി ജോര്‍ജിന് മുന്‍ എം. പി. ഡോ. സെബാസ്റ്റ്യന്‍ പോള്‍ സമര്‍പ്പിച്ചു.
ചാവറ കള്‍ചറല്‍ സെന്‍ട്രലിന്റേയും ടി.എം. ചുമ്മാര്‍ മെമ്മോറിയല്‍ ഫൗണ്ടേഷന്റേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ടി. എം. ചുമ്മാര്‍ ശതോത്തര രജത ജൂബിലി ആഘോഷപരിപാടികള്‍ പ്രൊഫ. എം.കെ സാനു ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഫൗണ്ടേഷന്‍ പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫാ. അനില്‍ ഫിലിപ്പ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, പ്രൊഫ. എം. തോമസ് മാത്യു, സിപ്പി പള്ളിപ്പുറം, വി.ജെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു. അച്ചടിദൃശ്യമാധ്യമങ്ങളില്‍ നാലുപതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റും മനഃശക്തി പരിശീലകനുമായ ബഹുമുഖപ്രതിഭയാണ് ജോഷി എന്ന് ചുമ്മാര്‍ മെമ്മോറിയല്‍ ഭാഷാമിത്ര പുരസ്‌ക്കാര ജൂറി അംഗങ്ങള്‍ വിലയിരുത്തി.
ജോഷി കാര്‍ട്ടൂണിസ്റ്റും സബ് എഡിറ്ററായും ആണ് കേരള ടൈംസില്‍ തുടക്കം കുറിച്ചത്. സജീവമായി എഴുത്തിലേക്ക് കടന്നത് ആ കാലഘട്ടത്തിലാണ്. പിന്നീട് സത്യനാദം (കേരളടൈംസിന്റെ ഞായറാഴ്ചപ്പതിപ്പ്) പത്രാധിപരായി. ആ കാലയളവില്‍ ഒട്ടേറെ പുതിയ പംക്തികള്‍ കൊണ്ടുവന്നു. അതിനുശേഷം 1992 ജനുവരി മുതല്‍ ടാബ്ലോയിഡ് സൈസിലാക്കി. മള്‍ട്ടി കളറില്‍ ഗ്ലൈസ്ഡ് ന്യൂസ് പേപ്പറില്‍ 12 പേജില്‍ പ്രസിദ്ധീകരിച്ചു. മലയാളത്തിലെ ഞായറാഴ്ചപ്പതിപ്പുകളുടെ ചരിത്രത്തില്‍ ഇതാദ്യം.
2000മാണ്ടോടെ കേരള ടൈംസും സത്യനാദവും അടച്ചുപൂട്ടി. പിന്നീട് ഏഷ്യനെറ്റ് കേബിള്‍ വിഷനില്‍ ശേഷം വിശേഷം വാര്‍ത്താധിഷ്ഠിത പ്രോഗാം, ജീവന്‍ ടിവിയില്‍ നാലുവര്‍ഷം. ചുറ്റുവട്ടം എന്ന വിഷ്വല്‍ കാര്‍ട്ടൂണ്‍പ്രോഗ്രാം എന്നിവയുടെ അവതാരകനായിരുന്നു. മോഹന്‍ലാല്‍, ബ്രൂസ്ലി, കമല്‍ഹാസന്‍, ഹെലന്‍ കെല്ലര്‍ തുടങ്ങിയവരുടെ ജീവിതകഥ ഉള്‍പ്പെടെ 13 പുസ്തകങ്ങള്‍ ഇതിനു പുറമേ, ജോസഫ് വൈറ്റിലയുമായി ചേര്‍ന്ന് രണ്ട് നോവലുകള്‍.വഹിച്ച പദവികള്‍വൈക്കം മുഹമ്മദ് ബഷീര്‍ മലയാള പഠനകേന്ദ്രം ഭാരവാഹിത്വം: മലയാള ഭാഷയുടെ ഉന്നമനത്തിനായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു സംഘടന, ട്രസ്റ്റ് ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍, വൈസ് ചെയര്‍മാന്‍മാര്‍ എം.കെ. സാനു, സി. രാധാകൃഷ്ണന്‍ എന്നിവര്‍. സ്ഥാപക അംഗമായ ജോഷി ജോര്‍ജ് ട്രഷറര്‍, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപകാംഗം, ജോയിന്റ് സെക്രട്ടറി, സെക്രട്ടറി, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി അംഗമായിരുന്നു. ഇപ്പോള്‍ സീനിയര്‍ ജേണലിസ്റ്റ് ഫോറം എറണാകുളം ജില്ലാ ഭരണസമിതി അംഗം.
കേരള സാഹിത്യ പരിഷത്ത്, ഹിന്ദി പ്രചാര സഭ, ഗാന്ധി പീസ് ഫൗണ്ടേഷന്‍ എന്നിവയില്‍ അംഗം. ആക്റ്റ് കേരള എന്ന പേരില്‍ കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കായുള്ള സാംസ്‌ക്കാരിക പ്രസ്ഥാനത്തിന്റെ സ്ഥാപക ചെയര്‍മാന്‍. മികച്ച പത്രപ്രവര്‍ത്തകനുള്ള 2002 കെ.ടി. തര്യന്‍ സ്മാരക വാര്‍ത്താ അവാര്‍ഡ്, ജീവന്‍ ടിവിയില്‍ അവതരിപ്പിച്ച ചുറ്റുവട്ടം എന്ന കാര്‍ട്ടൂണ്‍ പ്രോഗ്രാമിന് 2003ലെ ഫിലിം സാറ്റി അവാര്‍ഡ്, വിജയിക്കാന്‍ മനസ്സുമാത്രം മതി എന്ന പുസ്തകത്തിന് 2013ലെ നവരസം സംഗീത സഭ അവാര്‍ഡ്, സക്‌സസ് പിരമിഡ് എന്ന പുസ്തകത്തിന് 2019ല്‍ മുണ്ടശേരി അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.മനഃശക്തി പരിശീലനം
അന്താരാഷ്ട്ര മനഃശക്തി പരിശീലകനായ ഡോ. പി.പി. വിജയന്റെ കീഴില്‍ മനഃക്തി പരിശീലനം നേടാനായി. തുടര്‍ന്ന് 2008ല്‍ ആരോഗ്യകരമായൊരു ജീവിതവും സന്തോഷകരമായൊരു കുടുംബവും സൗഹൃദത്തിലൂടെ വിജയവും കെട്ടിപ്പടുക്കുന്നതില്‍ ഊന്നല്‍ നല്‍കുന്ന സക്‌സസ് പിരമിഡ് എന്ന പ്രസ്ഥാനത്തിന് തുടക്കമിട്ടു. ഇപ്പോള്‍ മനഃശക്തി പരിശീലന പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്നതോടൊപ്പം മലയാളത്തിലെ പ്രഥമ ഫിനാന്‍ഷ്യല്‍ ടിവി ചാനലായ മൈഫിന്‍ ടിവിയുടെ ഉപദേശക സമിതി അംഗം. മൈഫിന് വേണ്ടി ടേണിംഗ് സ്‌പോട്ട് എന്നൊരു ടിവി പരിപാടിയും അവതരിപ്പിക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

അപ്രതീക്ഷിത കാറ്റും കോളും കായലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളിയെ രക്ഷിച്ചു

വേമ്പനാട് കായലിൽ അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ കാറ്റിലും കോളിലും അകപ്പെട്ട മത്സ്യത്തൊഴിലാളിയെ രക്ഷിച്ചു. മുഹമ്മ ബോട്ട് ജെട്ടിയിൽ ഇന്ന് വൈകിട്ട് അഞ്ച്...

അടൂരിൽ ലോറിയിൽ നിന്നും ഹിറ്റാച്ചി തെന്നി റോഡിലേക്ക് മറിഞ്ഞു

ഇന്ന് വൈകിട്ട് ആറരയോടെ അടൂർ ബൈപാസ് റോഡിൽ വട്ടത്തറ പടിക്കു സമീപം ഇട റോഡിൽ നിന്നും ബൈപാസിലേക്ക് കയറിയ ലോറിയിൽ...

‘വിഴിഞ്ഞത്ത് പ്രധാനമന്ത്രിക്ക് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കേണ്ട കാര്യമുണ്ടായിരുന്നില്ല, മുഖ്യമന്ത്രിയില്‍ നിന്ന് വേറെന്ത് പ്രതീക്ഷിക്കാന്‍?’ ആഞ്ഞടിച്ച് കെ സുധാകരന്‍

വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ഇന്ത്യാമുന്നണിയെ പ്രധാനമന്ത്രിയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയും അപമാനിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുഖ്യമന്ത്രിയെ തന്നെ പ്രധാനമന്ത്രി അപമാനിച്ചിട്ടും...

വയനാട്ടിൽ എയിംസ് അല്ലെങ്കിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ . ആൻഡ് റിസർച്ച് അനുവദിക്കണം – പ്രിയങ്ക ഗാന്ധി എംപി

വയനാട്ടിലെ ആരോഗ്യരംഗം ശക്തിപ്പെടുത്താൻ എയിംസ് അല്ലെങ്കിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് വയനാട്ടിൽ സ്ഥാപിക്കണമെന്ന് ആവശ്യമുന്നയിച്ച് പ്രിയങ്ക ഗാന്ധി...