കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും ബിന്ദു മേനോൻ വെളിപ്പെടുത്തി.മാധ്യമങ്ങളുടെ മുന്നിൽ തനിക്ക് എതിരെ ഗണേഷ്കുമാർ പറഞ്ഞതു കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നും അവർ വ്യക്തമാക്കി.മന്ത്രി ഗണേഷ്കുമാറിനെ വാളകത്തെ വീട്ടിൽ ശനിയാഴ്ച കണ്ടത് വളരെ മോശം സാഹചര്യത്തിലാണ്.ഇതിൻ്റെ ഫോട്ടോകൾ എല്ലാം തൻ്റെ കൈയിൽ ഉണ്ട്.

ബിജെപി കൗൺസിലറായ ശ്രീലേഖ തൻ്റെ ബന്ധുവാണെന്നും അവരുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം 112 എന്ന നമ്പരിൽ തേടിയതെന്നും ഭാര്യ ബിന്ദു മേനോൻ പറഞ്ഞു. പുറത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞു. അന്ന് ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിച്ചു. വീടിനു പുറത്തേക്ക് കടക്കാൻ ശ്രമിക്കാതെ വാതിൽ അടച്ചു. പ്രദീപ് എന്ന സഹായിയാണ് വാതിൽ അടച്ചത്. പൊലീസിനെ വിളിച്ചതിന് പിന്നാലെ ആ സ്ത്രീയെ കാറിൽ കയറ്റി വിട്ടു. സഹായിയായ ശാന്തൻ ആണ് സ്ത്രീയെ കാറിൽ കൊണ്ടുപോയത്.

സ്ത്രീ പോയതിന് പിന്നാലെ ഗണേഷ് കുമാർ മുറിയിൽ കയറി വാതിൽ അടക്കുകയും ചെയ്തു‌. തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പൊലീസ് കയ്യൊഴിയുകയാണ് ചെയ്‌തത്‌.തനിക്ക് വട്ടെന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് വിശദീകരണം നടത്തുന്നത്. വീട്ടിൽ കണ്ടതിന് എല്ലാം തെളിവുകൾ ഉണ്ട്. മുഖ്യമന്ത്രിയുടെ മകളോടും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും നിയമ നടപടിക്ക് ഇല്ലെന്നും ബിന്ദു മേനോൻ പറഞ്ഞു.പ്രതികരിക്കേണ്ട എന്നാണ് ആദ്യം കരുതിയത്. കഴിഞ്ഞ 2 മാസം മുമ്പ് തൻ്റെ ഫോൺ നമ്പർ മന്ത്രി ബ്ലോക്ക് ചെയ്താണ്. തന്നെ വിളിച്ച് ഒരു സോറി പറഞ്ഞിരുന്നേൽ പോലും മാധ്യമങ്ങളിൽ മുന്നിൽ താൻ ഒന്നും തുറന്ന് പറയുക ഇല്ലായിരുന്നു എന്നും അവർ വ്യക്തമാക്കി.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...

മന്ത്രിക്ക് അവിഹിത ബന്ധമെന്നും ഭാര്യ കയ്യോടെ പൊക്കിയെന്നും കെ എസ് യു നേതാവിന്റെ ഫേസ്ബുക് പോസ്റ്റ്

മന്ത്രിക്ക് അവിഹിത ബന്ധമെന്നും ഭാര്യ കയ്യോടെ പൊക്കിയെന്നും' കെ എസ് യു സംസ്ഥാന നേതാവിന്റെ ഫേസ്ബുക് പോസ്റ്റ്.കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്...