തോല്‍വിയെ പോലെ വിജയത്തെ കുറിച്ചും കോണ്‍ഗ്രസ് പഠിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.
ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പിണറായി വിജയന് പങ്ക് ഉണ്ട് എന്നത് രാഷ്ട്രീയ ആരോപണം മാത്രമല്ല, 100 ശതമാനം സത്യമാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ഒരു വിജയത്തിന്റെ ലഹരിയില്‍ നില്‍ക്കുകയാണ് ഇപ്പോള്‍. ഒരു ഓളത്തില്‍ വന്ന വിജയമാണ്. വിജയത്തിന്റെ അത്ര അധ്വാനിച്ചോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെയാണ് പറയേണ്ടതെന്നും കെ. മുരളീധരന്‍ പറഞ്ഞു.
പിണറായി വിജയന്‍ മാറരുത് എന്നാണ് തനിക്ക് പറയാനുള്ളത്. പിണറായി തെറ്റ് തിരുത്തില്ല, തെറ്റില്‍ നിന്ന് തെറ്റിലേക്ക് പോകുന്നു. ടിപിയുടെ കൊലപാതകത്തില്‍ പിണറായി വിജയന് പങ്ക് ഉണ്ട് എന്നത് രാഷ്ട്രീയ ആരോപണം മാത്രമല്ല, 100 ശതമാനം സത്യമാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.
തൃശൂരില്‍ 56,000 വോട്ടുകള്‍ ബിജെപി അധികം ചേര്‍ത്തു. ഫ്‌ലാറ്റുകള്‍ കേന്ദ്രികരിച്ച് ബിജെപി വോട്ടുകള്‍ ചേര്‍ത്തു. ഇതൊന്നും നമ്മുടെ ആള്‍ക്കാര്‍ കാണുന്നില്ല.
താമര വിരിയിപ്പിച്ചത് ഗൗരവമായി കാണണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആരാണ് ബിജെപിയെ ജയിപ്പിച്ചത് ?. താമര വിരിയിപ്പിക്കാന്‍ കൂട്ടു നിന്നത് സിപിഎമ്മിന്റെ ബിഎല്‍ഓമാരാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.