അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമിട്ട് വരുന്നതായി യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ.

ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാൻ 72 ശതമാനം സാധ്യതയുണ്ടെന്ന് നാസ പറയുന്നു.

ഇത് തടയാന്‍ നമ്മള്‍ വേണ്ടത്ര തയാറല്ലെന്നും നാസ വിലയിരുത്തുന്നു.

ഏപ്രിലില്‍ അഞ്ചാമത് ദ്വിവത്സര പ്ലാനെറ്ററി ഡിഫോന്‍സ് ഇന്‌ററജന്‍സി ടേബിള്‍ടോപ്പ് എക്‌സസൈസ് നാസ നടത്തിയിരുന്നു. ടേബിള്‍ടോപ്പ് അഭ്യാസത്തിനിടെയാണ് ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഒരു ഛിന്നഗ്രഹത്തിന്‌റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.

ജൂണ്‍ 20ന് മേരിലാന്‍ഡിലെ ജോണ്‍സ് ഹോപ്കിന്‍സ് അപ്ലൈഡ് ഫിസിക്‌സ് ലബോറട്ടറി(എപിഎല്‍)യില്‍ നടന്ന അഭ്യാസത്തിന്‌റെ സംഗ്രഹം നാസ അനാവരണം ചെയ്തു. റിപ്പോര്‍ട്ട് അനുസരിച്ച്‌ ഈ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാൻ 72 ശതമാനമാണ് സാധ്യത. കൃത്യമായി പറഞ്ഞാല്‍ 2038 ജൂലൈ 12ന് അതായത് പതിനാലേകാല്‍ വര്‍ഷം ആകുമ്ബോള്‍ ഈ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കും.

മണിക്കൂറില്‍ 16500 കിലോമീറ്റർ വേഗതയിലാണ് ഭൂമിയെ ലക്ഷ്യമിട്ടുള്ള ഛിന്നഗ്രഹത്തിന്റെ സഞ്ചാരം. എന്നാല്‍ ഈ ഛിന്നഗ്രഹത്തിന്‌റെ വലുപ്പം, ഘടന, ദീര്‍ഘകാല പാത എന്നിവ കൃത്യമായി നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് നാസ പറയുന്നു. നാസയുടെ ഇരട്ട ഛിന്നഗ്രഹ റിയാക്ഷന്‍ ടെസ്റ്റില്‍ (Double Asteroid Redirection Test- DART) നിന്നുള്ള വിവരങ്ങള്‍ ഉപയോഗിക്കുന്ന ആദ്യപരീക്ഷണം കൂടിയാണിത്. ഛിന്നഗ്രഹ ആഘാതങ്ങളില്‍നിന്ന് ഭൂമിയെ സംരക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യയുടെ ആദ്യത്തെ ബഹിരാകാശ പ്രദര്‍ശനമാണ് ഡാര്‍ട്ട്.

Leave a Reply

spot_img

Related articles

ഇൻഡോനേഷ്യയിൽ ഭൂചലനം

ഇൻഡോനേഷ്യയിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. ഭൂചലനം റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി.ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിലാണ് ഭൂകമ്പമുണ്ടായിരിക്കുന്നത്.നിരവധി തുടർ...

കൊളംബിയയില്‍ നാശം വിതച്ച ഭൂകമ്പത്തില്‍ മരണം 250 ആയി

കൊളംബിയയില്‍ നാശം വിതച്ച ഭൂകമ്പത്തില്‍ മരണം 250 ആയി .മൂവായിരത്തിലേറെ പേരെ കാണാതായി.റിക്ടർ സ്കെയിയില്‍ 7.4 രേഖപ്പെടുത്തിയ ഭൂകന്പം തിങ്കളാഴ്ച രാവിലെ പടിഞ്ഞാറൻ കൊളംബിയയിലാണ്...

കൊളംബിയയിലെ ചോക്കോ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലനം : 111 മരണം

കൊളംബിയയിലെ ചോക്കോ പ്രവിശ്യയിലുണ്ടായ റിക്ടർ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 111 പേർ കൊല്ലപ്പെടുകയും 87 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ദുരന്ത നിവാരണ പ്രവർത്തനങ്ങളും...

വീണ്ടും യുദ്ധഭീഷണിയുമായി ട്രംപ്

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെ വീണ്ടും യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. തവിടുപൊടിയാക്കുമെന്നും...