തോല്‍വിയെ പോലെ വിജയത്തെ കുറിച്ചും കോണ്‍ഗ്രസ് പഠിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍

തോല്‍വിയെ പോലെ വിജയത്തെ കുറിച്ചും കോണ്‍ഗ്രസ് പഠിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.

ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പിണറായി വിജയന് പങ്ക് ഉണ്ട് എന്നത് രാഷ്ട്രീയ ആരോപണം മാത്രമല്ല, 100 ശതമാനം സത്യമാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ഒരു വിജയത്തിന്റെ ലഹരിയില്‍ നില്‍ക്കുകയാണ് ഇപ്പോള്‍. ഒരു ഓളത്തില്‍ വന്ന വിജയമാണ്. വിജയത്തിന്റെ അത്ര അധ്വാനിച്ചോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെയാണ് പറയേണ്ടതെന്നും കെ. മുരളീധരന്‍ പറഞ്ഞു.

പിണറായി വിജയന്‍ മാറരുത് എന്നാണ് തനിക്ക് പറയാനുള്ളത്. പിണറായി തെറ്റ് തിരുത്തില്ല, തെറ്റില്‍ നിന്ന് തെറ്റിലേക്ക് പോകുന്നു. ടിപിയുടെ കൊലപാതകത്തില്‍ പിണറായി വിജയന് പങ്ക് ഉണ്ട് എന്നത് രാഷ്ട്രീയ ആരോപണം മാത്രമല്ല, 100 ശതമാനം സത്യമാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.

തൃശൂരില്‍ 56,000 വോട്ടുകള്‍ ബിജെപി അധികം ചേര്‍ത്തു. ഫ്‌ലാറ്റുകള്‍ കേന്ദ്രികരിച്ച് ബിജെപി വോട്ടുകള്‍ ചേര്‍ത്തു. ഇതൊന്നും നമ്മുടെ ആള്‍ക്കാര്‍ കാണുന്നില്ല.

താമര വിരിയിപ്പിച്ചത് ഗൗരവമായി കാണണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആരാണ് ബിജെപിയെ ജയിപ്പിച്ചത് ?. താമര വിരിയിപ്പിക്കാന്‍ കൂട്ടു നിന്നത് സിപിഎമ്മിന്റെ ബിഎല്‍ഓമാരാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...