രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ വീണ്ടും പൊലീസില്‍ പരാതി നല്‍കി ബിജെപി.ചാനല്‍ അഭിമുഖത്തിനിടെ, സമൂഹത്തില്‍ സ്പര്‍ദ്ദയും കലാപവും ഉണ്ടാക്കുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പരാതിയില്‍ പറയുന്നു. ‘പിച്ചാത്തിയുമായി ബിജെപിക്കാര്‍ അരമനകളില്‍ കയറി ചെല്ലാതിരുന്നാല്‍ മതി’ എന്ന് രാഹുല്‍ ചാനല്‍ അഭിമുഖത്തിനിടെ പറഞ്ഞെന്നും പരാതിയിലുണ്ട്.ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റിയാണ് സൗത്ത് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ബിജെപി പാലക്കാട് മണ്ഡലം പ്രസിഡന്റിന്റേയും ജനറല്‍ സെക്രട്ടറിയുടേയും പേരില്‍ രണ്ട് പരാതികളാണ് നല്‍കിയിരിക്കുന്നത്. മതസ്പര്‍ധ, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.