വോട്ടെണ്ണിലിന്റെ ആദ്യമണിക്കൂറുകളിൽ തന്നെ ലീഡുനിലയിൽ മഹായുതി കേവലഭൂരിപക്ഷമായ 145 എന്ന മാന്ത്രികസംഖ്യ മറികടന്നു.
ഏറ്റവും ഒടുവിലെ ഫലസൂചനകൾ പ്രകാരം ബി.ജെ.പി.യുടെ കരുത്തിൽ 217 സീറ്റുകളിലാണ് മഹായുതി മുന്നേറുന്നത്. ഇതിൽ 125 സീറ്റുകളിൽ ബി.ജെ.പി.യ്ക്കാണ് ലീഡ്.
ശിവസേന ഏക്നാഥ് ഷിന്ദേ വിഭാഗം 54 സീറ്റുകളിലും എൻ.സി.പി. അജിത് പവാർ വിഭാഗം 35 സീറ്റുകളിലും മുന്നേറ്റം തുടരുകയാണ്.
ജാർഖണ്ഡിൽ 81 മണ്ഡലങ്ങളിലെ ഫലങ്ങൾ പുറത്തുവരുമ്പോൾ ഇന്ത്യ മുന്നണി 51 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുകയാണ്. എൻഡിഎ 28 മണ്ഡലങ്ങളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.
ഝാർഖണ്ഡിൽ ആകെ 67.55 ശതമാനം പോളിങ്ങാണ് രോഖപ്പെടുത്തിയത്. സംസ്ഥാനം രൂപവത്കരിച്ചതിന് ശേഷം ഏറ്റവും ഉയർന്ന പോളിങ്ങാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഈ പോളിങ് ശതമാനത്തിൽ തുല്യപ്രതിക്ഷ രണ്ട് മുന്നണികൾക്കുമുള്ളത്.