ശോഭ സുരേന്ദ്രൻ്റെ വാദം തെറ്റെന്ന് തെളിയിച്ച് ബി ജെ പി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്.
സതീഷിൻ്റെ വീട്ടില്‍ എത്തിയിട്ടേയില്ലെന്ന വാദമാണ് തെറ്റെന്ന് തെളിയുന്നത്
ഇത് തെളിയിക്കുന്ന ചിത്രം തിരൂർ സതീഷ് പുറത്തുവിട്ടു. വീട്ടില്‍ ഭാര്യയോടും മകനോടും ഒപ്പം ശോഭാ സുരേന്ദ്രൻ നില്‍ക്കുന്ന ചിത്രമാണ് അദ്ദേഹം പുറത്തുവിട്ടത്.
ഇന്നലെ ശോഭാ സുരേന്ദ്രൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞത് താൻ സതീഷിൻ്റെ വീട്ടില്‍ വന്നിട്ടേയില്ല എന്നായിരുന്നു. എന്നാല്‍, ഇതിപ്പോള്‍ പൊളിഞ്ഞിരിക്കുകയാണ്.
തിരൂർ സതീഷ് പറയുന്നത് പുറത്തുവിട്ടിട്ടുള്ളത് 6 മാസം മുൻപ് വീട്ടിലെത്തിയ ചിത്രങ്ങളാണ് എന്നാണ്.