ചെന്നൈയിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ്

സതേണ്‍ ഡെര്‍ബിയില്‍ ചെന്നൈയിന്‍ എഫ്സിയെ മൂന്ന് ഗോളിന് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്ലില്‍ വിജയവഴിയില്‍. ഹെസ്യൂസ് ഹിമിനസിന്റെയും നോഹ സദൂയിയുടെയും കെ പി രാഹുലിന്റെയും മിന്നുന്ന ഗോളാണ് ബ്ലാസ്റ്റേഴ്സിന് കൊച്ചിയില്‍ ആവേശ ജയമൊരുക്കിയത്.

കഴിഞ്ഞ മൂന്ന് കളികളില്‍ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് ഇക്കുറി ആധികാരിക പ്രകടനം പുറത്തെടുത്തു. മൂന്നാം ജയത്തോടെ ഒമ്പത് കളിയില്‍ 11 പോയിന്റുമായി പട്ടികയില്‍ എട്ടാംസ്ഥാനത്തേക്ക് മുന്നേറാനും കഴിഞ്ഞു.

കൊച്ചിയില്‍ തുടര്‍ച്ചയായ 16ാം മത്സരത്തിലും ഗോള്‍ നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സ് റെക്കോഡ് നേട്ടത്തിനൊപ്പമെത്തി.28ന് എഫ്സി ഗോവയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി. കൊച്ചിയാണ് വേദി.

Leave a Reply

spot_img

Related articles

നാടകീയ ജയം; അവസാന നിമിഷം ഒഡീഷയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്

ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന പോരാട്ടത്തിൽ ഒഡീഷ എഫ്‌ സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി തകർപ്പൻ...

ഫിഫ ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് കിക്കോഫ്

അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നടക്കുന്ന ലോകകപ്പില്‍ ഇത്തവണ 48 ടീമുകള്‍ മാറ്റുരയ്‌ക്കും. ഇത്രയും കാലം 32 ടീമുകളായിരുന്ന ലോകകപ്പില്‍ ഇതാദ്യമായാണ് 48...

മാർച്ചിലെ ഐസിസി പ്ലെയർ ഓഫ് ദ് മന്ത് പുരസ്കാരത്തിന് സഞ്ജു സാംസൺ അർഹനായി

ഐപിഎൽ അരങ്ങേറ്റത്തിൻ്റെ 13-ാം വാർഷികദിനത്തിൽ സഞ്ജു സാംസണെ തേടി ഐസിസി അംഗീകാരം .മാർച്ചിലെ ഐസിസി പ്ലെയർ ഓഫ് ദ് മന്ത് പുരസ്കാരത്തിനാണ് സഞ്ജു അർഹനായത്....

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് എട്ട് വിക്കറ്റ് ജയം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് എട്ട് വിക്കറ്റ് ജയം.ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ 19.4...