കൊച്ചിയിലെ സ്‌റ്റേഡിയത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഗോള്‍രഹിത സമനില വഴങ്ങിയതിന് ശേഷം കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ എവേ മാച്ചില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിയോട് 2-1ന് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വീണ്ടും നിരാശപ്പെടുത്തി. പ്രസിദ്ധമായ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മലയാളി താരങ്ങളായ വിഷ്ണുവും ഹിജാസിയും നേടിയ ഗോളുകളാണ് കേരളത്തിന്റെ വിജയസ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തിയത്. അവാസന നിമിഷങ്ങളില്‍ പൊരുത്തിക്കളിച്ച കേരളം ഡാനിഷ് ഫാറൂഖിയിലൂടെ ഏക ഗോള്‍ കണ്ടെത്തി ബംഗാളിന്റെ ക്ലീന്‍ ഷീറ്റ് ഇല്ലാതാക്കിയത് മാത്രമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഏകനേട്ടം.