ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ കഴിയാത്തവരെ സഹായിക്കാന്‍ ഒരു കോടി രൂപ ചെലവഴിക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍

കോടതികള്‍ ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാന്‍ കഴിയാത്തവരെ സഹായിക്കാന്‍ ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ഒരു കോടി രൂപ ചെലവഴിക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍. നടി ഹണി റോസിനെ കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ബോബി ചെമ്മണ്ണൂര്‍ ഇക്കാര്യം പറഞ്ഞത്. ”കാക്കനാട് ജയിലില്‍ പത്തിരുപത്താറ് കേസുകളുണ്ട്. ജാമ്യംകിട്ടാന്‍ അയ്യായിരമോ പതിനായിരമോ രൂപയില്ലാത്തതിനാല്‍ വിഷമിക്കുന്നവരാണ് അവരൊക്കെ. അങ്ങനെ 26 പേര്‍ എന്റെ അടുത്തുവന്നു. അതൊക്കെ നമുക്ക് പരിഹരിക്കാമെന്ന് ഞാന്‍ അവരോട് പറഞ്ഞു. അതിനുള്ള സമയത്തിന് വേണ്ടി ഞാന്‍ ഒരുദിവസം കൂടി ജയിലില്‍ നിന്നു. അത്രയേ ഉള്ളൂ” റസ്റ്ററന്റില്‍ ഭക്ഷണത്തിന്റെ ബില്‍ കൊടുക്കാതെ പോയതടക്കം ചെറിയ കേസുകളില്‍പ്പെട്ട ഒട്ടേറെപ്പേര്‍ ജയിലില്‍ ഉണ്ടായിരുന്നു. 5000, 10000 രൂപയൊക്കെ അടച്ചാല്‍ അവര്‍ക്കു പുറത്തിറങ്ങാം. അര്‍ഹരായവരെ സാമ്പത്തികമായി സഹായിക്കാമെന്നു മറുപടി നല്‍കി. നിയമസഹായം നല്‍കുന്നതു പരിഗണിക്കാമെന്ന് വാക്കുനല്‍കിയിട്ടുണ്ടെന്നും ബോബി വിശദീകരിച്ചു.

Leave a Reply

spot_img

Related articles

നെടുമ്പാശ്ശേരി വി ഐ പി റോഡിൽ വേഗ നിയന്ത്രണത്തിന് കർശന നിർദേശം

വി ഐ പി റോഡിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിന് പിന്നാലെ റോഡിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി പൊലീസ് സംഘം.റൂറൽ ജില്ലാ പൊലീസ്...

ശിവസൂര്യയുടെ തിരോധാനം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കണ്ണൂർ ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.കണ്ണൂർ യൂണിറ്റിലെ ഡിവൈഎസ്പി കെ സനിൽകുമാറിനാണ് അന്വേഷണ ചുമതല.ചൊക്ലി പൊലീസും...

മുഖ്യമന്ത്രി നിലയ്ക്കൽ എത്തി

ശബരിമല തീർത്ഥാടന സൗകര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി നിലയ്ക്കലിൽ എത്തി.ദേവസ്വം മന്ത്രിക്കൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശൻ രാവിലെ ഒമ്പതരയോടെ നിലയ്ക്കൽ ബേസ് ക്യാമ്പിലെത്തി സൗകര്യങ്ങൾ വിലയിരുത്തുകയാണ്....

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും .പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഞായറാഴ്‌ച നടക്കും.പൂജ അവധി ദിവസങ്ങൾ കൂടിയായതിനാൽ...