ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയ കേസില്‍ റിമാൻഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയില്‍ ബോബി ചെമ്മണൂർ ജാമ്യാപേക്ഷ നല്‍കിയത്.

വെള്ളിയാഴ്ച സമർപ്പിച്ച ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഇന്നത്തേക്ക് മാറ്റിയത്. ബോബിക്ക് ജാമ്യം നല്‍കരുതെന്ന് സർക്കാർ കോടതിയില്‍ ആവശ്യപ്പെടും. പരാതിക്കാരിയെ പിന്നാലെ നടന്ന് അപമാനിച്ചെന്നും, പൊതുപരിപാടിയ്ക്കിടെ അനുവാദമില്ലാതെ ശരീരത്തില്‍ കടന്നുപിടിച്ചെന്നും പ്രോസിക്യൂഷൻ നിലപാട് അറിയിക്കും.

എന്നാല്‍ നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് ബോബി ചെമ്മണൂരിന്റെ വാദം. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ല. മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകള്‍ കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി ചെമ്മണൂർ ഹർജിയില്‍ പറയുന്നു.

അതേസമയം, നടി ഹണിറോസിന്‍റെ പരാതിയില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഈശ്വർ നല്‍കിയ മുൻകൂർ ജാമ്യപേക്ഷയില്‍ ഹൈക്കോടതി പൊലിസിന്‍റെ നിലപാട് തേടി. രാഹുലിന്‍റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. ഹർജി ഫയലില്‍ സ്വീകരിച്ച കോടതി ഈ മാസം 27 ന് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.

Leave a Reply

spot_img

Related articles

വെഞ്ഞാറമൂടിന് ഇത് സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നാളുകൾ

വെഞ്ഞാറമൂടിന് ഇത് സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നാളുകളാണ്. നടപ്പിലാകുന്നത് നാടിന്റെ ചിരകാല സ്വപ്‌നം. വെഞ്ഞാറമൂട് ജംഗ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാരം വേണമെന്ന നാടിന്റെ ആവശ്യം മേല്‍പ്പാല...

പി.സി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും മാറ്റി

വിദ്വേഷ പ്രസംഗത്തില്‍ കേരള ജനപക്ഷം പാര്‍ട്ടി സ്ഥാപക നേതാവും, മുൻ എം.എൽ.എ യുമായ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി. കേസ് ഈ...

കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകള്‍ പെരുകുന്നു; കെ സി ബി സി മദ്യവിരുദ്ധ സമിതി

കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകള്‍ പെരുകുന്നു; സര്‍ക്കാര്‍ മദ്യപരുടെ ബലഹീനതയെ ചൂഷണം ചെയ്യുന്നു: കെ സി ബി സി മദ്യവിരുദ്ധ സമിതി.കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകളും നാട്ടില്‍...

കൗണ്‍സലര്‍ ഒഴിവ്

കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് ഐഡിയു സുരക്ഷാ പ്രൊജക്ടില്‍ കൗണ്‍സലര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈക്കോളജി,...