ബെംഗളൂരുവില്‍ മതില്‍ ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ മരിച്ച എറണാകുളം സ്വദേശികളായ സ്മിതയുടെയും ലതയുടെയും മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും.ഇന്നലെ വൈകിട്ടാണ് ബെംഗളൂരുവില്‍ ശിവാജി നഗറിലെ ബൗ റിങ് ആശുപത്രിയുടെ ചുറ്റുമതില്‍ തകർന്ന് അപകടമുണ്ടായത്. പഠന യാത്രയുടെ ഭാഗമായി ബെംഗളൂരുവിലേക്ക് പോയതാണ് സംഘം. കുടുംബശ്രീ പ്രവർത്തകരായ അമ്പത്തിയാറംഗ സംഘം വിമാനത്തിലാണ് ബെംഗളൂരുവിലെത്തിയത്.
പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂർത്തിയാക്കി ഉച്ചയോടെ മൃതദേഹം വീട്ടില്‍ എത്തിക്കും. പൊതുദർശനത്തിന് ശേഷം ഇന്ന് വൈക്കീട്ടാണ് സംസ്കാരം.
ബെംഗളൂരുവില്‍ മതില്‍ ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ മരിച്ച എറണാകുളം സ്വദേശികളുടെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും

