മേഘാലയയില്‍ കാണാതായ ഹംഗേറിയൻ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി. ചിറാപുഞ്ചിയില്‍ മാർച്ച് 29 മുതല്‍ കാണാതായ സോള്‍ട്ട് പുസ്‌കാസിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഹംഗേറിയൻ എംബസിയുടെ അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് പോലീസ്, ഹോം ഗാർഡുകള്‍, സംസ്ഥാന ദുരന്ത നിവാരണ സേന, പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. മേഘാലയയിലെ രാംദൈത് ഗ്രാമത്തിലെ പ്രാന്തപ്രദേശത്ത് അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.