കാണാതായ ഗൃഹനാഥന്റെ മൃതദേഹം വീടിന് പിന്നിലെ കുളത്തില്‍

അഞ്ച് ദിവസം മുമ്പ് കാണാതായ ഗൃഹനാഥന്റെ മൃതദേഹം വീടിന് പിന്നിലെ കുളത്തില്‍ നിന്ന് കണ്ടെത്തി. കുന്നുംപുറത്ത് കെ.എൻ.ജിജിയുടെ (49) മൃതദേഹമാണ് കണ്ടെത്തിയത്.കട്ടപ്പന നഗരസഭ 28ാം വാർഡ് കൈരളിപടിയിലെ കുളത്തില്‍ നിന്നാണ് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഇയാളെ കാണാതായത്. തുടർന്ന് ബന്ധുക്കള്‍ കട്ടപ്പന പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടന്നു വരുന്നതിനിടെയാണ് ജിജിയുടെ വീടിന്റെ പിൻവശത്തുള്ള കുളത്തില്‍ നിന്ന് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചു ദിവസത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കേളേജിലേക്ക് മാറ്റി. കട്ടപ്പന പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...