ബോളിവുഡ് നടി നൂര്‍ മാളംബിക ദാസിനെ(37) മരിച്ച നിലയില്‍ കണ്ടെത്തി

ബോളിവുഡ് നടി നൂര്‍ മാളംബിക ദാസിനെ(37) മുംബൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഖത്തർ എയർവേയ്‌സിലെ മുൻ എയർ ഹോസ്റ്റസായിരുന്ന നൂര്‍ അസം സ്വദേശിയാണ്. മുംബൈയിലെ ലോഖണ്ഡ്‌വാലയിലാണ് താമസിച്ചിരുന്നത്.

ഫ്ലാറ്റില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികളാണ് പൊലീസിനെ വിവരമറിയിക്കുന്നത്.

വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്. പൊലീസ് വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അന്വേഷണത്തിൻ്റെ ഭാഗമായി നടിയുടെ വീട്ടില്‍ നിന്ന് മരുന്നുകളും മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള സാമ്ബിളുകള്‍ ശേഖരിച്ചിട്ടുണ്ട്. മൃതദേഹം പിന്നീട് പോസ്റ്റ്മോര്‍ട്ടം നടത്തി.


ഈയിടെ മാളംബികയുടെ മാതാപിതാക്കള്‍ മുംബൈയിലെത്തി മകളെ കാണുകയും അസമിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

പ്രായമായ മാതാപിതാക്കള്‍ക്ക് വീണ്ടും മുംബൈയിലേക്ക് എത്തുക ബുദ്ധിമുട്ടായതിനാല്‍ നടിയുടെ സുഹൃത്തും നടനുമായ അലോക്‌നാഥ് പഥക് ഒരു എൻജിഒയുടെ സഹായത്തോടെ മൃതദേഹം സംസ്കരിച്ചു.

ആത്മഹത്യയെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്ന് ഓള്‍ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.


കജോള്‍ നായികയായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങി ‘ദ ട്രയല്‍ എന്ന ചിത്രത്തില്‍ നൂര്‍ അഭിനയിച്ചിട്ടുണ്ട്.

ഹിന്ദി സിനിമകള്‍ കൂടാതെ സിസ്‌കിയാൻ, വാല്‍കമാൻ, തീഖി ചാത്‌നി, ജഘന്യ ഉപായ, ചരംസുഖ് എന്നീ വെബ് സീരിസുകളിലും വേഷമിട്ടിട്ടുണ്ട്.

Leave a Reply

spot_img

Related articles

ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം

വീർപ്പിക്കുന്നതിനിടെ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം.ഉത്തരകന്നഡ ജില്ലയിലെ ജോഗനകൊപ്പ ഗ്രാമത്തിലെ നവീൻ നാരായണ(13) ആണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. ഞായറാഴ്ച...

ഫിൻജാൽ ചുഴലിക്കാറ്റ് ന്യൂനമർദമായി അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യത; കേരളത്തിൽ 5 ദിവസം മഴ

ഫിൻജാൽ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാടിനു മുകളിൽ ശക്തി കൂടിയ ന്യൂനമർദമായി സ്ഥിതിചെയ്യുന്നു. നാളെയോടെ (2024 ഡിസംബർ 03) വടക്കൻ കേരളത്തിനും കർണാടകക്കും മുകളിലൂടെ ന്യൂനമർദമായി...

ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു

ആദ്യ പോസ്റ്റിംഗിനായി പോവുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു. മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ ആണ് മരിച്ചത്....

പ്രധാനമന്ത്രിയുമായി നേരിട്ട് വികസിത് ഭാരത് ആശയങ്ങൾ പങ്കുവെക്കാൻ യുവാക്കൾക്ക് അവസരം

നാഷണൽ യൂത്ത് ഫെസ്റ്റിവലിൻ്റെ ഭാഗമായി ന്യൂഡൽ ഹിയിലെ ഭാരത് മണ്ഡപത്തിൽ നടത്തുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗിൻറെ ഭാഗമായി പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും...