ഷൂട്ടിംഗ് തീരും വരെ ലഹരിയും മദ്യപാനവും ഉപയോഗിക്കില്ലെന്നു പ്രതിജ്ഞ ചെയ്തുകൊണ്ട് സിനിമ പ്രവർത്തകർക്ക് മാതൃകയായി ശലഭം എന്ന സിനിമ യുടെ പൂജയും സ്വിച്ച് ഓൺ ചടങ്ങും ലളിതമായി നടന്നു. സിനിമയുടെ പിന്നണി പ്രവർത്തകർ ഭദ്ര ദീപം കൊളുത്തിയ ചടങ്ങിൽ പുതുമുഖങ്ങളായ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും പങ്കെടുത്തു.

അലക്സ് ഡോളിദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഗാനങ്ങളും എഴുതുന്നത് ആവണി സുരേഷ് ആണ്. ഡി. ഓ. പി. & എഡിറ്റിംഗ് അലക്സ്. സി . ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ചന്ദ്ര പ്രസാദ്, അനന്ദു, കിരൺ,ജെറീഷ്, അക്ഷര ലക്ഷ്മൺ, ആർദ്ര, സുധ, പർവീൺ, ജെസിൽ,ചന്ദ്ര പ്രസാദ്,അനിൽ, ഷാഹുൽ, അഞ്ജലി,ബിജു, തുടങ്ങിയവർ അഭിനയിക്കുന്നു.ചിത്രീകരണം എറണാകുളത്ത് നടക്കും.