മാധ്യമങ്ങളെ അധിക്ഷേപിച്ച് കെ. ആൻസലൻ എം എൽ എ

തിരുവനന്തപുരം റവന്യൂ ജില്ല കലോത്സവ ത്തിലെ വീഴ്ചകളും സംഘാടന പിഴവും ചൂണ്ടിക്കാട്ടിയതാണ് എംഎൽഎയെ ചൊടിപ്പിച്ചത്. മാധ്യമങ്ങൾ കൃമികടികൾ ആണെന്നാണ് എംഎൽഎയുടെ അധിക്ഷേപം. കലോത്സവത്തിന്റെ സമാപന സമ്മേളനത്തിലാണ് എംഎൽഎ മാധ്യമങ്ങൾക്ക് നേരെ അധിക്ഷേപ പ്രസംഗം നടത്തിയത്. കലോത്സവത്തിന്റെ കൊടിമരത്തിൽ വിദ്യാർത്ഥിയെ കയറ്റിയതും മത്സരങ്ങൾ മണിക്കൂറുകളോളം വൈകിയതും വിധി നിർണയത്തിലെ അപാകതകളും വിദ്യാർഥികളെ പ്രതിഷേധങ്ങളും അടക്കംവാർത്ത നൽകിയതാണ് അധിക്ഷേപത്തിന് കാരണം. ഒരു എംഎൽഎ പോലും കലോത്സവത്തിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല എന്നും സംഘാടക സമിതി ചെയർമാൻ ആയ ആൻസലിൻ എം എൽ എ പോലും കലോത്സവ ഉദ്ഘാടനത്തിന് ശേഷം നഗരിയിൽ എത്തിയിട്ടില്ല എന്നും ആക്ഷേപമുയരുന്നുണ്ട്.

Leave a Reply

spot_img

Related articles

എറണാകുളം ജനറല്‍ ആശുപത്രിക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ലൈസൻസ്; രാജ്യത്ത് ആദ്യം

എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു.രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്.ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള...

കണ്ണൂരിൽ 5 വയസുകാരൻ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ

**കണ്ണൂരിലെ ചെറുപുഴയിൽ അഞ്ചുവയസുകാരനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ സ്വർണ്ണ- മണി ദമ്പതികളുടെ മകൻ വിവേക് മുർമു ആണ്...

വടക്കൻ ജില്ലകളിൽ തിങ്കളാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചു

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച കണ്ണൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള...

കുരമ്പാലയിൽ വീടിന് മുകളിൽ ലോറി മറിഞ്ഞ അപകടം; കുടുംബത്തിന് ദുരന്തനിവാരണ സ്കീമിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകും:- ഡെപ്യൂട്ടി സ്പീക്കർ

പന്തളം കുരമ്പാലയിൽ വീടിന് മുകളിൽ ലോറി മറിഞ്ഞ അപകടം; കുടുംബത്തിന് ദുരന്തനിവാരണ സ്കീമിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ...