തനിക്കെതിരേ ജി. സുധാകരൻ നടത്തിയ ജാതീയമായ അധിക്ഷേപത്തില്‍ പാർട്ടിയുമായി കൂടിയാലോചിച്ച്‌ നടപടി സ്വീകരിക്കുമെന്ന് സി.എസ്.സുജാത

തനിക്കെതിരേ ജി. സുധാകരൻ നടത്തിയ ജാതീയമായ അധിക്ഷേപത്തില്‍ പാർട്ടിയുമായി കൂടിയാലോചിച്ച്‌ നടപടി സ്വീകരിക്കുമെന്ന് സി.എസ്.സുജാത.ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യമാണ് ജി. സുധാകരൻ പറഞ്ഞത്. അദ്ദേഹം സമനില തെറ്റി പറയുന്നതാണിതെല്ലാം. സ്ത്രീകള്‍ക്കെതിരായ മോശപ്പെട്ട ആക്ഷേപമാണത്. അദ്ദേഹത്തെക്കുറിച്ച്‌ നമുക്കുണ്ടായിരുന്ന ധാരണകളെല്ലാം അദ്ദേഹംതന്നെ തിരുത്തുകയാണെന്നും അവർ പ്രതികരിച്ചു.

ഞാൻ ജാതീയമായി ആളുകളെ വേർതിരിച്ചു കാണുന്നയാളല്ല. എല്ലാ ജാതിയിലും മതത്തിലും പെട്ടവരോടു സ്നേഹത്തോടെയാണ് സമീപിക്കുന്നത്. എനിക്ക് ഈ ജില്ലയിലെ ഏതു പ്രദേശത്തുള്ള വീടുകളിലേക്കും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ രീതിയിലാണ് ആളുകള്‍ എന്നെ കാണുന്നത്.ഇടതുപക്ഷ സ്ഥാനാർഥി എച്ച്‌.സലാമിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് വീടുകള്‍ സന്ദർശിച്ചത്. എനിക്ക് പാർട്ടി നല്‍കിയ ചുമതലയാണ് ഞാൻ നിർവഹിച്ചത്. അതില്‍ ഒരു ജാതിയും മതവുമില്ലെന്നും സി.എസ്. സുജാത പറഞ്ഞു.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...